---
title: "സൂക്ഷിക്കുക ....! ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട്"
english_title: "Water level rises; Red alert in 12 dams in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321450/water-level-rises-red-alert-in-12-dams-in-the-state"
published_at: "2025-10-19T19:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4ea22ece13_dam.jpg"
keywords: []
---

# സൂക്ഷിക്കുക ....! ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട്

> **Lead Summary:** **തിരുവനന്തപുരം: **അപകടകരമായ നിലയിൽ ജനനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്.ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് അലേർട്ട്.

## Article Content

**തിരുവനന്തപുരം: **അപകടകരമായ നിലയിൽ ജനനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ 12 ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലെ ആറു ഡാമുകളിലും പാലക്കാട്ടെ ആറു ഡാമികളിലുമാണ് അലേർട്ട് പ്രഖ്യാപിച്ചത്.ഇടുക്കി ആനയിറങ്ങൽ, കുണ്ടള, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും പാലക്കാട്ടെ മീങ്കര, വാളയാർ, മലമ്പുഴ, പോത്തുണ്ടി, ചുള്ളിയാർ, മംഗലം ഡാമുകളിലുമാണ് അലേർട്ട്.

അതേസമയം, സംസ്ഥാനത്ത് മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഇവിടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മുന്നറിയിപ്പുകൾ പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഒക്ടോബർ 21 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും 22 ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് 23 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321450/water-level-rises-red-alert-in-12-dams-in-the-state)