---
title: "കോഴിക്കോടുകാരും കണ്ണൂർക്കാരും ജാഗ്രതൈ...! സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് "
english_title: "Heavy rain likely across the state; Orange alert in six districts today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321441/heavy-rain-likely-across-the-state-orange-alert-in-six-districts-today"
published_at: "2025-10-19T16:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4c5dac231f_rain.jpg"
keywords: []
---

# കോഴിക്കോടുകാരും കണ്ണൂർക്കാരും ജാഗ്രതൈ...! സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് 

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്തുടനീളം കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റുള്ള ജില്ലകളിലെല്ലാം യെല്ലോ അലര്‍ട്ടാണ്.

ഇന്നു മുതല്‍ അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. തിങ്കളാഴ്ച ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321441/heavy-rain-likely-across-the-state-orange-alert-in-six-districts-today)