---
title: "നാരങ്ങാ വെള്ളത്തിൽ കറിവേപ്പില കൂടി ചേർത്തൊരു അത്ഭുത പാനീയം...! ഈ കോമ്പിനേഷൻ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം"
english_title: "The magic of curry leaves in lemon water Know the health benefits drink"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321438/the-magic-of-curry-leaves-in-lemon-water-know-the-health-benefits-drink"
published_at: "2025-10-19T16:12:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4c16b3e1c9_jjjj.jpg"
keywords: []
---

# നാരങ്ങാ വെള്ളത്തിൽ കറിവേപ്പില കൂടി ചേർത്തൊരു അത്ഭുത പാനീയം...! ഈ കോമ്പിനേഷൻ കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ അറിയാം

> **Lead Summary:** **[ ** വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് നാരങ്ങ എന്ന സിട്രസ് ഫ്രൂട്ട്. നാരങ്ങയുടെ ഗുണങ്ങളോടൊപ്പം പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പില കൂടി ചേർത്താൽ അതൊരു അത്ഭുത പാനീയമായി മാറും. ഈ ആരോഗ്യകരമായ പാനീയം പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

## Article Content

**[ ** വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയാണ് നാരങ്ങ എന്ന സിട്രസ് ഫ്രൂട്ട്. നാരങ്ങയുടെ ഗുണങ്ങളോടൊപ്പം പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പില കൂടി ചേർത്താൽ അതൊരു അത്ഭുത പാനീയമായി മാറും. ഈ ആരോഗ്യകരമായ പാനീയം പതിവായി കുടിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യപരമായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നാരങ്ങാ വെള്ളം, കറിവേപ്പിലയുമായി ചേർത്ത് കുടിക്കുന്നത് ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി ശക്തമാക്കാൻ സഹായിക്കും. രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കാൻ ഈ കോമ്പിനേഷൻ ഉത്തമമാണ്. ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും അകറ്റാൻ ഈ പാനീയം അത്യുത്തമമാണ്.

നാരങ്ങാ വെള്ളത്തിൽ കറിവേപ്പില ചേർത്ത് കുടിക്കുന്നത് ദഹനം സുഗമമാക്കാനും, വയറുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും. നാരങ്ങാ വെള്ളത്തിൽ കറിവേപ്പില ചേർത്ത് കുടിക്കുന്നത് ഹൃദയത്തിന് ഇരട്ടി സംരക്ഷണം നൽകുന്നു. നാരങ്ങയിൽ ധാരാളമായി അടങ്ങിയ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമ്പോൾ, കറിവേപ്പില ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ (LDL) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ കോമ്പിനേഷൻ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഉത്തമമാണ്.

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ നാരങ്ങാ- കറിവേപ്പില വെള്ളം പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളായ കരളിൻ്റെയും ശ്വാസകോശത്തിൻ്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ ഈ പാനീയം സഹായിക്കും. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ (വീക്കം തടയുന്ന ഗുണങ്ങൾ) ധാരാളമായി അടങ്ങിയ നാരങ്ങാ-കറിവേപ്പില വെള്ളം ഈ അവയവങ്ങളുടെ പ്രവർത്തനക്ഷമത നിലനിർത്താൻ ഉത്തമമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321438/the-magic-of-curry-leaves-in-lemon-water-know-the-health-benefits-drink)