---
title: "വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 കാരി മരിച്ചു"
english_title: "A woman who was undergoing treatment in critical condition after giving birth has died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321421/a-woman-who-was-undergoing-treatment-in-critical-condition-after-giving-birth-has-died"
published_at: "2025-10-19T14:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f4a2d42fe6b_hhhh.jpg"
keywords: []
---

# വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവാനന്തരം ചികിത്സയിലായിരുന്ന 22 കാരി മരിച്ചു

> **Lead Summary:** **ആലപ്പുഴ: [ ** പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം.

## Article Content

**ആലപ്പുഴ: [ ** പ്രസവാനന്തരം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ് മരിച്ചത്. 22 വയസായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ വച്ചായിരുന്നു പ്രസവം.

ഈ മാസം 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ജാരിയത്തിനെ അഡ്മിറ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ ജാരിയ പ്രസവിച്ചു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയതിന് പിന്നാലെ വണ്ടാനത്തെത്തിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321421/a-woman-who-was-undergoing-treatment-in-critical-condition-after-giving-birth-has-died)