---
title: "ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടർന്നു; ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് പരിക്ക്"
english_title: "Fire breaks out from lamp lit during Diwali celebrations Seven people including a one year old child injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321413/fire-breaks-out-from-lamp-lit-during-diwali-celebrations-seven-people-including-a-one-year-old-child-injured"
published_at: "2025-10-19T13:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f497b7814c9_bg.jpg"
keywords: []
---

# ദീപാവലി ആഘോഷത്തിനിടെ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടർന്നു; ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് പരിക്ക്

> **Lead Summary:** **ബെംഗളൂരു: [** കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്.

## Article Content

**ബെംഗളൂരു: [** കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്.

ഒരു വയസുള്ള കുട്ടിയടക്കം ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റുവെന്നും ഇവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണെന്നും കർണാടക പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയാണ് തീയണച്ചത്. ആശുപത്രിയിൽ കഴിയുന്നവരുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

വീടിന് മുന്നിൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നാണ് തീയാളിയതെന്നാണ് വിവരം. അപകടത്തിൽ വീട് പൂർണമായും അഗ്നിക്കിരയായെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെല്ലാം ബഗൽകോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഉമേഷ് ഷെട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഇതിൻ്റെ ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണമെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321413/fire-breaks-out-from-lamp-lit-during-diwali-celebrations-seven-people-including-a-one-year-old-child-injured)