---
title: "യുവതിക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തിയിറങ്ങി വിവസ്ത്രനായി; അലമുറയിട്ട് യുവതി രക്ഷയ്ക്കായി അയല്‍വീട്ടില്‍ ഓടിക്കയറി, പരാതിയിൽ അന്വേഷണം"
english_title: "Nudity and assault on Ponkunnath young woman Investigation into the complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321402/nudity-and-assault-on-ponkunnath-young-woman-investigation-into-the-complaint"
published_at: "2025-10-19T11:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f485a8db74a_WhatsApp_Image_2025-10-08_at_10.16.43_AM.jpeg"
keywords: []
---

# യുവതിക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തിയിറങ്ങി വിവസ്ത്രനായി; അലമുറയിട്ട് യുവതി രക്ഷയ്ക്കായി അയല്‍വീട്ടില്‍ ഓടിക്കയറി, പരാതിയിൽ അന്വേഷണം

> **Lead Summary:** കോട്ടയം: പൊന്‍കുന്നത്ത് യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനവും അതിക്രമവും. കുഴിക്കാട്ടുപടി ബൈപാസിലാണ് സംഭവം . യുവതിയുടെ പരാതിയില്‍ പൊന്‍കുന്നം പൊലീസ് അന്വേഷണം തുടങ്ങി റോഡിലൂടെ നടന്നുവരികായയിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞശേഷമായിരുന്നു പരാക്രമം .

## Article Content

കോട്ടയം: പൊന്‍കുന്നത്ത് യുവതിക്കു നേരെ നഗ്നതാ പ്രദര്‍ശനവും അതിക്രമവും. കുഴിക്കാട്ടുപടി ബൈപാസിലാണ് സംഭവം . യുവതിയുടെ പരാതിയില്‍ പൊന്‍കുന്നം പൊലീസ് അന്വേഷണം തുടങ്ങി റോഡിലൂടെ നടന്നുവരികായയിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞശേഷമായിരുന്നു പരാക്രമം .

ബൈക്കില്‍ നിന്നിറങ്ങിയ ശേഷം അക്രമി വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിച്ചുമാറ്റി. വഴിമാറി പോകാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞു. ഒടുവില്‍ ഓടി രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഇയാള്‍ ആക്രമണത്തിനും മുതിര്‍ന്നു.അലമുറയിട്ട് ഓടിയ യുവതി ഒടുവില്‍ തൊട്ടടത്തുള്ള വീട്ടില്‍ അഭയം തേടി. വീട്ടുകാർ എത്തിയപ്പോഴേക്കും അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. യുവതി പൊൻകുന്നം പൊലീസിൽ പരാതി നൽകി.

സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. പൊൻകുന്നം ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് സാമൂഹിക വിരുദ്ധരുടെ ശല്യം വർധിക്കുന്നത്. പൊൻകുന്നം ടൗണിനടുത്തെ വിജനമായ പ്രദേശമാണ് സാമൂഹിക വിരുദ്ധരുടെ താവളം. അട്ടിക്കൽ പഴയചന്ത റോഡ്,സബ്‌ ജയിൽ റോഡ് എന്നിവിടങ്ങളിൽ സ്ത്രീകൾക്ക് വഴി നടക്കാനാവാത്ത സാഹചര്യമാണെന്ന് നാട്ടുകാരും പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321402/nudity-and-assault-on-ponkunnath-young-woman-investigation-into-the-complaint)