---
title: "അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന സംഭവം; പ്രതി ലഹരിക്ക് അടിമ?  "
english_title: "Incident of young man being killed by slitting his throat with a logging machine; Is the accused addicted to drugs?"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321389/incident-of-young-man-being-killed-by-slitting-his-throat-with-a-logging-machine-is-the-accused-addicted-to-drugs"
published_at: "2025-10-19T10:23:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f46edeeb438_MALAPPURAM.jpg"
keywords: []
---

# അരുംകൊലയ്ക്ക് പിന്നിൽ വൈരാഗ്യം? കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന സംഭവം; പ്രതി ലഹരിക്ക് അടിമ?  

> **Lead Summary:** **മലപ്പുറം: **മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന പ്രതി ലഹരിക്കടിമയെന്ന് സൂചന. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറി.

## Article Content

**മലപ്പുറം: **മഞ്ചേരിയിൽ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്തു കൊന്ന പ്രതി ലഹരിക്കടിമയെന്ന് സൂചന. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മൊയ്തീൻ കുട്ടിയെ നാട്ടുകാർ പിടികൂടി മഞ്ചേരി പൊലീസിനു കൈമാറി.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. കാടുവെട്ട് തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. രാവിലെ ഇരുവരും ഒരുമിച്ച് ബൈക്കില്‍ ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ പ്രവീണിനെ മൊയ്തീന്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവ സ്ഥലത്തുതന്നെ പ്രവീണ്‍ മരിച്ചു.

മൊയ്തീൻകുട്ടി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസിനു വിവരം ലഭിച്ചു. പ്രവീണും മൊയ്തീനും തമ്മില്‍ മുന്‍പും തര്‍ക്കവും വൈരാഗ്യവുമുണ്ടായിരുന്നതായാണ് വിവരം.പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

**
**

**

**

പ്രദേശത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. മഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321389/incident-of-young-man-being-killed-by-slitting-his-throat-with-a-logging-machine-is-the-accused-addicted-to-drugs)