---
title: "വേഗം നോക്കൂ....! കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് സ്റ്റാഫ് നഴ്സ് ഒഴിവ്"
english_title: " Kozhikode Govt Homeopathy Medical College Hospital has six staff nurse vacancies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321377/kozhikode-govt-homeopathy-medical-college-hospital-has-six-staff-nurse-vacancies"
published_at: "2025-10-19T08:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f454d4e76cf_WhatsApp_Image_2025-10-19_at_8.32.31_AM.jpeg"
keywords: []
---

# വേഗം നോക്കൂ....! കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറ് സ്റ്റാഫ് നഴ്സ് ഒഴിവ്

> **Lead Summary:** **കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുളള ആറ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/കെ പി എസ് സി മുഖേന ഒഴിവ് നികത്തപ്പെടുന്നത് വരെയോ ദിവസവേതനത്തില്‍ നിയമനം നടത്തും.

## Article Content

**കോഴിക്കോട് : ( **[www.truevisionnews.com]** ) **കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുളള ആറ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/കെ പി എസ് സി മുഖേന ഒഴിവ് നികത്തപ്പെടുന്നത് വരെയോ ദിവസവേതനത്തില്‍ നിയമനം നടത്തും.

യോഗ്യത: ജി എന്‍ എം/ബി എസ്സ് സി നേഴ്സിംഗ്. പ്രായപരിധി: 21-45. പ്രതിദിനം 820 രൂപ. ദൂരപരിധി (അഭികാമ്യം): കോഴിക്കോട് ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും വാസസ്ഥലത്തേക്ക് പത്ത് കിലോമീറ്റര്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം.

സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 31ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തണം. സംവരണത്തിന് അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ ഹാജരാകണം. നിയമനം കെ പി എസ് സി സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321377/kozhikode-govt-homeopathy-medical-college-hospital-has-six-staff-nurse-vacancies)