---
title: "ആസിഡ് ദേഹത്തുവീണ് ബെെക്ക് യാത്രികന് പൊള്ളലേറ്റ സംഭവം: ലോറി ഡ്രെെവർ അറസ്റ്റിൽ, വാഹനം കസ്റ്റഡിയിൽ"
english_title: "Lorry driver arrested vehicle in custody after acid spills on passenger"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321372/lorry-driver-arrested-vehicle-in-custody-after-acid-spills-on-passenger"
published_at: "2025-10-19T07:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f44bc3be340_fffffff.jpg"
keywords: []
---

# ആസിഡ് ദേഹത്തുവീണ് ബെെക്ക് യാത്രികന് പൊള്ളലേറ്റ സംഭവം: ലോറി ഡ്രെെവർ അറസ്റ്റിൽ, വാഹനം കസ്റ്റഡിയിൽ

> **Lead Summary:** **കൊച്ചി: ( **[www.truevisionnews.com]** ) **ടാങ്കർലോറിയിൽനിന്ന് സൾഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന്‌ സാരമായ പൊള്ളലേറ്റ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പാല തീക്കോയി മാടപ്പള്ളിൽ സി.ആർ. ഗിരീഷിനെ ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ടാങ്കർലോറി പോലീസ് കസ്റ്റഡിയിലാണ്.

## Article Content

**കൊച്ചി: ( **[www.truevisionnews.com]** ) **ടാങ്കർലോറിയിൽനിന്ന് സൾഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന്‌ സാരമായ പൊള്ളലേറ്റ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പാല തീക്കോയി മാടപ്പള്ളിൽ സി.ആർ. ഗിരീഷിനെ ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തിൽ വിട്ടു. ടാങ്കർലോറി പോലീസ് കസ്റ്റഡിയിലാണ്.

ആസിഡ് വീണ്‌ കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളിവീട്ടിൽ പി.എസ്. ബിനീഷ്‌ (36) എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌. ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ്‌ ആയശേഷം ഇയാളുടെ മൊഴിയെടുക്കും. ‌കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.45-നാണ്‌ തേവര സിഗ്നലിനു സമീപം എതിരേവന്ന ലോറിയിൽനിന്ന്‌ ഇരുകൈകളിലും കഴുത്തിലും ആസിഡ് വീണ് ബിനീഷിന്‌ പൊള്ളലേറ്റത്.

ടൈൽ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളിൽനിന്ന് വീട്ടിലേക്കുവരുന്ന വഴിക്കായിരുന്നു അപകടം. കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സൾഫ്യൂരിക് ആസിഡുമായി പോയ ടാങ്കർലോറിയാണ് അപകടമുണ്ടാക്കിയത്‌. സംഭവത്തിൽ അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന്‌ അപകടരമായ രീതിയിൽ അലക്ഷ്യമായി രാസവസ്‌തു കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321372/lorry-driver-arrested-vehicle-in-custody-after-acid-spills-on-passenger)