---
title: "കോഴിക്കോട് ആയഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ചു; അപകടത്തിന് പിന്നാലെ ഓട്ടോ നിർത്താതെ പോയി"
english_title: "An auto hit a parked car in Ayanjary, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321356/an-auto-hit-a-parked-car-in-ayanjary-kozhikode"
published_at: "2025-10-18T22:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3c22961377_carr.jpg"
keywords: []
---

# കോഴിക്കോട് ആയഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ചു; അപകടത്തിന് പിന്നാലെ ഓട്ടോ നിർത്താതെ പോയി

> **Lead Summary:** **കോഴിക്കോട് : **വടകര ആയഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ച് അപകടം. ഇന്ന് രാത്രി 7.45 ഓടെ ആയഞ്ചേരി തിരുവള്ളൂർ റോഡിലാണ് സംഭവം. റോഡ് സൈഡിൽ നിർത്തിയിട്ട കാറിലാണ് ഓട്ടോ ഇടിച്ചത്.

## Article Content

**കോഴിക്കോട് : **വടകര ആയഞ്ചേരിയിൽ നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ച് അപകടം. ഇന്ന് രാത്രി 7.45 ഓടെ ആയഞ്ചേരി തിരുവള്ളൂർ റോഡിലാണ് സംഭവം. റോഡ് സൈഡിൽ നിർത്തിയിട്ട കാറിലാണ് ഓട്ടോ ഇടിച്ചത്.

അപകടത്തിന് പിന്നാലെ ഓട്ടോ നിർത്താതെ പോവുകയായിരുന്നു. പിന്നാലെ പിന്തുടർന്നെങ്കിലും ഓട്ടോയോ ഡ്രൈവറെയോ കണ്ടെത്താൻ സാധിച്ചില്ല. കാറിനു കാര്യമായ കെടുപാടുകൾ സംഭവിച്ചു. അപകടത്തിൽ കാർ ഡ്രൈവർ വടകര പോലിസിൽ പരാതി നൽകി. ഓട്ടോയുടെ നമ്പർ മനസിലായില്ലെങ്കിലുംവി എം പെർമിറ്റ്‌ എന്ന് എഴുതിയിട്ടുണ്ടെന്നു കാർ ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321356/an-auto-hit-a-parked-car-in-ayanjary-kozhikode)