---
title: "'ദി റിയൽ ക്യാപ്റ്റൻ പിണറായി വിജയൻ'; കോഴിക്കോട് വികസന സദസിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ"
english_title: "The Real Captain Pinarayi Vijayan Congress leader suspended for praising the government at Kozhikode development rally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321333/the-real-captain-pinarayi-vijayan-congress-leader-suspended-for-praising-the-government-at-kozhikode-development-rally"
published_at: "2025-10-18T19:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3a110e36f4_yyy.jpg"
keywords: []
---

# 'ദി റിയൽ ക്യാപ്റ്റൻ പിണറായി വിജയൻ'; കോഴിക്കോട് വികസന സദസിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** )** വികസന സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. അബൂബക്കറിനെയാണ് സസ്പെൻഡ് ചെയ്തത്. വികസന സദസ് ബഹിഷ്ക്കരിക്കണം എന്നായിരുന്നു യുഡിഎഫിന്റെ തീരുമാനം. എന്നാൽ, വികസന സദസിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തുകയായിരുന്നു എൻ. അബൂബക്കർ. പിണറായി വിജയനെ 'ദി റിയൽ ക്യാപ്റ്റൻ' എന്നാണ് എൻ. അബൂബക്കർ വേദിയിൽ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** )** വികസന സദസിൽ പങ്കെടുത്ത കോൺഗ്രസ് നേതാവിനെ സസ്പെന്റ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ. അബൂബക്കറിനെയാണ് സസ്പെൻഡ് ചെയ്തത്. വികസന സദസ് ബഹിഷ്ക്കരിക്കണം എന്നായിരുന്നു യുഡിഎഫിന്റെ തീരുമാനം. എന്നാൽ, വികസന സദസിൽ പങ്കെടുത്ത് സർക്കാരിനെ പുകഴ്ത്തുകയായിരുന്നു എൻ. അബൂബക്കർ. പിണറായി വിജയനെ 'ദി റിയൽ ക്യാപ്റ്റൻ' എന്നാണ് എൻ. അബൂബക്കർ വേദിയിൽ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി.

'സംസ്ഥാന സർക്കാരിന്റെ ചെലവിൽ നടത്തിയ വികസന പ്രവർത്തനം സംസ്ഥാന സർക്കാരിന്റെ ചെലവിൽ തന്നെ ജനങ്ങളോട് പറയുന്നതിൽ എന്താണ് തടസം. ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയൽ ക്യാപ്റ്റൻ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു. നമ്മൾ കാര്യങ്ങൾ തുറന്നുപറഞ്ഞാലേ ജനങ്ങൾക്ക് ഇതെല്ലാം മനസിലാകൂ'വെന്നാണ് വികസനസദസിൽ പങ്കെടുത്ത് എൻ അബൂബക്കർ പറഞ്ഞത്.

നവകേരള സദസിൽ പങ്കെടുത്തതിനും മുൻപ് അബൂബക്കർ സസ്‌പെൻഷൻ നേരിട്ടിരുന്നു. ഓമശേരിയിൽ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാതസദസിലാണ് എൻ അബൂബക്കർ പങ്കെടുത്തിരുന്നത്. കോൺഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്ന് അബൂബക്കർക്കെതിരെ പാർട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321333/the-real-captain-pinarayi-vijayan-congress-leader-suspended-for-praising-the-government-at-kozhikode-development-rally)