---
title: "ഗുജറാത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 30-ലധികം വാഹനങ്ങൾ കത്തിച്ചു, 10 പേർക്ക് പരിക്ക്"
english_title: "Clash between two groups in Gujarat; Over 30 vehicles burnt, 10 injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321313/clash-between-two-groups-in-gujarat-over-30-vehicles-burnt-10-injured"
published_at: "2025-10-18T16:53:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f379a9c1e29_jhjghjg.jpg"
keywords: []
---

# ഗുജറാത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം; 30-ലധികം വാഹനങ്ങൾ കത്തിച്ചു, 10 പേർക്ക് പരിക്ക്

> **Lead Summary:** **ദില്ലി: [**[ ] ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ 30-ൽ അധികം വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായി പോലീസ് അറിയിച്ചു.

## Article Content

**ദില്ലി: [**[ ] ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ മജ്‌റ ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രി രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 10 പേർക്ക് പരിക്കേറ്റു. സംഘർഷത്തിൽ 30-ൽ അധികം വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായി പോലീസ് അറിയിച്ചു.

രാത്രി പത്തരയോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇരുവിഭാഗക്കാരും പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുകയുമായിരുന്നു. പത്തോളം കാറുകളും ഇരുപതോളം ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ 30-ലധികം വാഹനങ്ങൾ കത്തിനശിച്ചു.സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ അറസ്റ്റ് ചെയ്തതായി സബർകാന്ത ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡി.വൈ.എസ്.പി.) അതുൽ പട്ടേൽ അറിയിച്ചു.

110 മുതൽ 120 വരെ ആളുകൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഇരു വിഭാഗങ്ങളും തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനുമായി പ്രദേശത്ത് കനത്ത പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321313/clash-between-two-groups-in-gujarat-over-30-vehicles-burnt-10-injured)