---
title: "ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു"
english_title: "Fire breaks out at MPs' flat in Delhi; Fire spreads to Brahmaputra apartment, fire force tries to extinguish it"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321273/fire-breaks-out-at-mps-flat-in-delhi-fire-spreads-to-brahmaputra-apartment-fire-force-tries-to-extinguish-it"
published_at: "2025-10-18T14:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f352f2c75dc_fire.jpg"
keywords: []
---

# ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം; ബ്രഹ്മപുത്ര അപ്പാര്‍ട്ട്മെന്‍റിൽ തീ പടരുന്നു

> **Lead Summary:** **ദില്ലി: ** ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

## Article Content

**ദില്ലി: ** ദില്ലിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം. ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ് തീ പടരുന്നത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചര്‍ കത്തി നശിച്ചു. മുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്ന് രണ്ട് ഫ്ളോറുകള്‍ പൂര്‍ണമായി കത്തി നശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321273/fire-breaks-out-at-mps-flat-in-delhi-fire-spreads-to-brahmaputra-apartment-fire-force-tries-to-extinguish-it)