---
title: "നാളെ ഞാറാഴ്ചയല്ലേ ചോറിനൊപ്പം കിടിലൻ 'ബീഫ് ഫ്രൈ' ഉണ്ടാക്കിയാലോ? റെസിപ്പി ഇതുമതി "
english_title: "How to make beef fries, easy recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321235/how-to-make-beef-fries-easy-recipe"
published_at: "2025-10-18T12:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3377f11ebd_beef.jpg"
keywords: []
---

# നാളെ ഞാറാഴ്ചയല്ലേ ചോറിനൊപ്പം കിടിലൻ 'ബീഫ് ഫ്രൈ' ഉണ്ടാക്കിയാലോ? റെസിപ്പി ഇതുമതി 

> **Lead Summary:** ** **നാളെ ഞാറാഴ്ചയല്ലേ, ഒരു അടിപൊളി ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ബെസ്റ്റാണ് . എങ്ങനെയാണു നല്ല രുചിയോടെ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എന്ന് നോക്കാം ..

## Article Content

** **നാളെ ഞാറാഴ്ചയല്ലേ, ഒരു അടിപൊളി ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ. ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാൻ ബെസ്റ്റാണ് . എങ്ങനെയാണു നല്ല രുചിയോടെ ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എന്ന് നോക്കാം ..

***

ചേരുവകൾ**

ബീഫ്

സവാള

പച്ചമുളക്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

കുരുമുളകുപൊടി

ഗരം മസാല

തേങ്ങാക്കൊത്ത്

കറിവേപ്പില

വലിയജീരകം

ഉപ്പ്

വെളിച്ചെണ്ണ

മുളകുപൊടി

മഞ്ഞൾപ്പൊടി

മല്ലിപ്പൊടി

**തയ്യാറാക്കുന്ന വിധം**

ആദ്യം തന്നെ കഴുകി വൃത്തിയാക്കിവെച്ച ബീഫിലേക്കു മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, തേങ്ങാക്കൊത്ത് എന്നിവ ചേർത്തു മൂപ്പിക്കുക.*

*ഇതിലേക്കു സവാള ചേർത്തു വഴറ്റുക. വേവിച്ച ബീഫ് ചേർത്തിളക്കുക. കുരുമുളകുപൊടി, ഗരം മസാല, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തിളക്കി നന്നായി മൂപ്പിച്ചെടുത്തു കറിവേപ്പില ചേർത്തു ചൂടോടെ വിളമ്പാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321235/how-to-make-beef-fries-easy-recipe)