---
title: "വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി"
english_title: "Dispute over road closure Complaint filed against elderly man for brutally assaulting neighbor in Kodanchery Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321234/dispute-over-road-closure-complaint-filed-against-elderly-man-for-brutally-assaulting-neighbor-in-kodanchery-kozhikode"
published_at: "2025-10-18T12:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f337a9a79d7_yyy.jpg"
keywords: []
---

# വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കം; കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് അയൽവാസിയുടെ ക്രൂരമർദനമേറ്റതായി പരാതി

> **Lead Summary:** **കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

## Article Content

**കോഴിക്കോട്: ( **[www.truevisionnews.com]** ) **കോഴിക്കോട് കോടഞ്ചേരിയിൽ വയോധികന് ക്രൂരമർദനമേറ്റതായി പരാതി. കണ്ണോത്ത് താമരപ്പള്ളിൽ രാജപ്പനാണ് മർദ്ദനമേറ്റത്. വീട്ടിലേക്കുള്ള വഴി അടച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അയൽവാസിയായ ജോയ് മർദിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.

ജോയിയുടെ അതിരിനോട് ചേർന്ന് വർഷങ്ങളായി സമീപവാസികൾ ഉപയോ​ഗിച്ചിരുന്ന ഒരു നടവഴി ഇന്നലെ രാവിലെ ഇയാൾ അടച്ചിരുന്നു. രാവിലെ ജോലിക്ക് പോയ രാജപ്പൻ തിരിച്ചുവരുമ്പോൾ ഈ നടവഴി അടച്ചത് ചോദ്യം ചെയ്യുകയും മരക്കഷ്ണം എടുത്തുമാറ്റുകയും ചെയ്തു .

തുടർന്നുണ്ടായ തർക്കത്തിലാണ് വയോധികന് ക്രൂരമർദനമേൽക്കുന്നത്. മരത്തടി കൊണ്ട് തലക്കടിയേറ്റ ഇയാൾക്ക് ​ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321234/dispute-over-road-closure-complaint-filed-against-elderly-man-for-brutally-assaulting-neighbor-in-kodanchery-kozhikode)