---
title: " ഉപഭോക്താക്കൾക്ക് ആശ്വാസം...; സ്വർണവിലയിൽ വൻ കുറവ്, പവന്റെ വില അറിയാം "
english_title: "Gold prices have fallen sharply in the state after a few days."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321203/gold-prices-have-fallen-sharply-in-the-state-after-a-few-days"
published_at: "2025-10-18T10:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f321e194829_gold.jpg"
keywords: []
---

#  ഉപഭോക്താക്കൾക്ക് ആശ്വാസം...; സ്വർണവിലയിൽ വൻ കുറവ്, പവന്റെ വില അറിയാം 

> **Lead Summary:** **കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 175 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,995 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 95,960 രൂപയായും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.

## Article Content

**കൊച്ചി: ** സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 175 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,995 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയിൽ 1400 രൂപയുടെ കുറവുണ്ടായി. പവന്റെ വില 95,960 രൂപയായും കുറഞ്ഞു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവില കുറഞ്ഞത്.

രണ്ട് ശതമാനം ഇടിവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഔൺസിന് 4300 ഡോളറായാണ് വില കുറഞ്ഞത്. ചൈനക്കുള്ള അധിക തീരുവ സുസ്ഥിരമായിരിക്കില്ലെന്ന ട്രംപി​ന്റെ പ്രസ്താവനയും യു.എസുമായി ചർച്ചക്ക് തയാറാണെന്ന ചൈനയുടെ നിലപാടുമാണ് വില കുറയാനുള്ള പ്രധാനകാരണങ്ങളിലൊന്ന്.

കേരളത്തിൽ കഴിഞ്ഞ ദിവസം സ്വർണത്തിന് വീ. ഗ്രാമിന് 305 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 12,170 രൂപയായി ഉയർന്നു. പവന്റെ വിലയിൽ 2440 രൂപയുടെ വില വർധനയുണ്ടായി. ഒരു പവൻ സ്വർണത്തിന്റെ വില 97360 രൂപയായാണ് വർധിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ ഗ്രാമിന് 250 രൂപയുടെ വർധനവുണ്ടായി. 10060 രൂപയായാണ് വില വർധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321203/gold-prices-have-fallen-sharply-in-the-state-after-a-few-days)