---
title: "ഇങ്ങനെ ഇരുന്നാൽ മതിയോ? ജോലിവേണ്ടേ? റെയിൽവേയിൽ 11,420 ഒഴിവുകൾ...! അപേക്ഷകൾ ക്ഷണിച്ചു"
english_title: "Recruitment Boards (RRBs) have invited applications from eligible candidates for various posts in the Railways."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321181/recruitment-boards-rrbs-have-invited-applications-from-eligible-candidates-for-various-posts-in-the-railways"
published_at: "2025-10-18T08:31:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f303360d411_job.jpg"
keywords: []
---

# ഇങ്ങനെ ഇരുന്നാൽ മതിയോ? ജോലിവേണ്ടേ? റെയിൽവേയിൽ 11,420 ഒഴിവുകൾ...! അപേക്ഷകൾ ക്ഷണിച്ചു

> **Lead Summary:** **** റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.സി) അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത വിജ്ഞാപന നമ്പർ 5/2025, 6/2025, 7/2025) പ്രകാരം താഴെ പറയുന്ന തസ്തികകൾക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം യഥാസമയം ആർ.ആർ.സി വെബ്സൈറ്റിൽ ലഭ്യമാകും.

## Article Content

**** റെയിൽവേയിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽനിന്ന് റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.സി) അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രീകൃത വിജ്ഞാപന നമ്പർ 5/2025, 6/2025, 7/2025) പ്രകാരം താഴെ പറയുന്ന തസ്തികകൾക്കാണ് അപേക്ഷിക്കാവുന്നത്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം യഥാസമയം ആർ.ആർ.സി വെബ്സൈറ്റിൽ ലഭ്യമാകും.

• ജൂനിയർ എൻജിനീയർ (ജെ.ഇ), ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് (ഡി.എം.എസ്), കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് (സി.എം.എ) (വിജ്ഞാപന നമ്പർ (സി.ഇ.എൻ)05/2025). അടിസ്ഥാന ശമ്പളം 35,400 രൂപ. ആകെ 2570 ഒഴിവുകൾ.

യോഗ്യത: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മുതലായ ബ്രാഞ്ചുകളിൽ ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്ക് ജൂനിയർ എൻജിനീയർ തസ്തികക്കും ഏതെങ്കിലും ബ്രാഞ്ചിൽ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്ക് ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികക്കും ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ ബി.എസ്‍സി ബിരുദം ഉള്ളവർക്ക് (45 ശതമാനത്തിൽ കുറയരുത്) കെമിക്കൽ ആൻഡ് മെറ്റലർജിക്കൽ അസിസ്റ്റന്റ് തസ്തികക്കും അപേക്ഷിക്കാം. പ്രായപരിധി 18-33. നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിശദമായ യോഗ്യത, മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള മാർഗനിർദേശങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ കേന്ദ്രീകൃത വിജ്ഞാപനം നമ്പർ 05/2025 www.rrbthiruvananthapuram.gov.in, www.rrbchennai.gov.in മുതലായ വെബ്സൈറ്റിൽ ലഭ്യമാകും. ഓൺലൈനിൽ ഒക്ടോബർ 31 മുതൽ നവംബർ 30 വരെ അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321181/recruitment-boards-rrbs-have-invited-applications-from-eligible-candidates-for-various-posts-in-the-railways)