---
title: "13-കാരിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്തു, ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; വരനടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്"
english_title: "Complaint filed against 13 year old girl for forcing her into marriage and sexually assaulting her Case filed against five people including groom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321144/complaint-filed-against-13-year-old-girl-for-forcing-her-into-marriage-and-sexually-assaulting-her-case-filed-against-five-people-including-groom"
published_at: "2025-10-17T20:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f2551404775_gjghjgh.jpg"
keywords: []
---

# 13-കാരിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്തു, ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; വരനടക്കം അഞ്ചുപേര്‍ക്കെതിരേ കേസ്

> **Lead Summary:** പാല്‍ഘര്‍ (മഹാരാഷ്ട്ര): 13-കാരിയായ ആദിവാസി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വരന്‍ അടക്കമുള്ള അഞ്ചുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

## Article Content

പാല്‍ഘര്‍ (മഹാരാഷ്ട്ര): 13-കാരിയായ ആദിവാസി പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വരന്‍ അടക്കമുള്ള അഞ്ചുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.

പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പെണ്‍കുട്ടിയുടെ മുത്തച്ഛനാണ് 13-കാരിയെ അഹല്യനഗറിലുള്ള ഒരാള്‍ക്ക് വിവാഹം ചെയ്തുനല്‍കിയത്. സെപ്റ്റംബറിലായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം പെണ്‍കുട്ടിയെ പല തവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. വരന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് പെണ്‍കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടതായും വന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബാലവിവാഹ നിരോധന നിയമം, പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കൃത്യത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും ശിക്ഷ ഉറപ്പാക്കുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321144/complaint-filed-against-13-year-old-girl-for-forcing-her-into-marriage-and-sexually-assaulting-her-case-filed-against-five-people-including-groom)