---
title: "ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; നാളെ മേൽശാന്തി നറുക്കെടുപ്പ്"
english_title: "The gold plating on the Dwarapalaka sculptures in front of the Sabarimala shrine has been restored."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321139/the-gold-plating-on-the-dwarapalaka-sculptures-in-front-of-the-sabarimala-shrine-has-been-restored"
published_at: "2025-10-17T19:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f24f5b04157_sabharimala.jpg"
keywords: []
---

# ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു; നാളെ മേൽശാന്തി നറുക്കെടുപ്പ്

> **Lead Summary:** ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. ഇന്നു വൈകീട്ട് നാലു മണിയോടെ നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

## Article Content

ശബരിമല ശ്രീകോവിലിനു മുന്നിലെ ദ്വാരപാലക ശിൽപങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്ഥാപിച്ചു. ഇന്നു വൈകീട്ട് നാലു മണിയോടെ നട തുറന്നതിനു പിന്നാലെയാണ് സ്വർണപ്പാളികൾ സ്ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ചു സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

നട തുറന്നതിനു പിന്നാലെ സ്വർണ്ണപ്പാളികൾ പതിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഒരു മണിക്കൂർ പിന്നിട്ടപ്പോൾ മാന്നാർ അനന്തൻ ആചാരി, മകൻ അനു അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിക്കുന്ന നടപടിക്രമങ്ങൾ ഏതാണ്ട് പൂർത്തിയാക്കി. തീർഥാടകർക്ക് ദർശനത്തിന് തടസ്സം ഉണ്ടാകാത്ത വിധത്തിലായിരുന്നു പ്രവൃത്തി.

നാളെ തുലാമാസ പുലരിയിൽ ഉഷഃപൂജയ്ക്കു ശേഷം മേൽശാന്തി നറുക്കെടുപ്പ് നടക്കും.നാളെ മുതൽ 22 വരെ ദിവസവും ഉദയാസ്തമനപൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. ചിത്തിര ആട്ടത്തിരുനാൾ പ്രമാണിച്ച് 21ന് വിശേഷാൽ പൂജകൾ ഉണ്ടാകും. 22ന് രാത്രി 10ന് നട അടയ്ക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321139/the-gold-plating-on-the-dwarapalaka-sculptures-in-front-of-the-sabarimala-shrine-has-been-restored)