---
title: "വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ നേതാവിനെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി"
english_title: "One more person surrenders to the police in the incident where a former DYFI leader was beaten up in Vaniyamkulam."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321098/one-more-person-surrenders-to-the-police-in-the-incident-where-a-former-dyfi-leader-was-beaten-up-in-vaniyamkulam"
published_at: "2025-10-17T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f213e77e0d2_dyfi.jpg"
keywords: []
---

# വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻ നേതാവിനെ മർദ്ദിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

> **Lead Summary:** **പാലക്കാട്: **പാലക്കാട്** **വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്.

## Article Content

**പാലക്കാട്: **പാലക്കാട്** **വാണിയംകുളത്ത് ഡിവൈഎഫ്ഐ മുൻനേതാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ കൂടി പൊലീസിൽ കീഴടങ്ങി. ഡിവൈഎഫ്ഐ വാണിയംകുളം ടൗൺ യൂണിറ്റ് ഭാരവാഹി അജയ കൃഷ്ണനാണ് കീഴടങ്ങിയത്.

ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം മുഹമ്മദ് ഹാരിസിന്‍റെ നിർദ്ദേശപ്രകാരം ആക്രമണത്തിന് സഹായം ചെയ്തത് അജയ് കൃഷ്ണനാണെന്നാണ് പൊലീസ് കണ്ടെത്തൽ. അജയ് കൃഷ്ണൻ കൂടി കീഴടങ്ങിയതോടെ കേസിൽ ആറ് പ്രതികളാണ് പൊലീസിന്‍റെ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321098/one-more-person-surrenders-to-the-police-in-the-incident-where-a-former-dyfi-leader-was-beaten-up-in-vaniyamkulam)