---
title: "തുലാവർഷം നാളെയെത്തും...;  സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  "
english_title: "Heavy rains continue, yellow alert in ten districts of Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321074/heavy-rains-continue-yellow-alert-in-ten-districts-of-kerala"
published_at: "2025-10-17T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1fdce8c380_rain.jpg"
keywords: []
---

# തുലാവർഷം നാളെയെത്തും...;  സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു, കോഴിക്കോട് ഉൾപ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

> **Lead Summary:** തുലാവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

## Article Content

തുലാവർഷമെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇരുപത്തിയൊന്നാം തീയതി വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321074/heavy-rains-continue-yellow-alert-in-ten-districts-of-kerala)