---
title: "മക്കളുടെ പരാതിയിൽ അരുംകൊല പുറത്ത്...! അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു"
english_title: "The body of a tribal woman buried in the inner forest of Attappadi was found."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321058/the-body-of-a-tribal-woman-buried-in-the-inner-forest-of-attappadi-was-found"
published_at: "2025-10-17T12:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1f0380e3e8_attappadi.jpg"
keywords: []
---

# മക്കളുടെ പരാതിയിൽ അരുംകൊല പുറത്ത്...! അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി; മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു

> **Lead Summary:** അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

## Article Content

അട്ടപ്പാടിയിൽ ഉൾവനത്തിൽ കുഴിച്ചിട്ട ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

രണ്ട് മാസം മുൻപാണ് ഇവരെ കാണാതായത്. വള്ളിയമ്മയുടെ മക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് കൂടെ താമസിച്ചിരുന്ന പഴനിയെ പുതൂർ പൊലീസ് പിടികൂടിയിരുന്നു. വള്ളിയമ്മയെ കൊന്ന് ഉൾവനത്തിൽ കുഴിച്ചിട്ടതായി പഴനി വെളിപ്പെടുത്തിയിരുന്നി. ഇതനുസരിച്ചാണ് പൊലീസ് തെരച്ചിൽ നടത്തിയത്.

അതേസമയം 17 വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 27 വയസുകാരന് 50 വർഷം കഠിനതടവിനും രണ്ടര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടിൽ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജ് എസ്. ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

പെൺകുട്ടി ഗർഭിണിയാണെന്ന് വീട്ടുകാർ മനസ്സിലാക്കി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ആശുപത്രി അധികൃതർ ചാവക്കാട് പോലീസിൽ വിവരമറിയിച്ചത്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് എസ്.ഐ. സി.കെ. രാജേഷ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഇൻസ്പെക്ടർമാരായ കെ.പി. ജയപ്രസാദ്, ബോബിൻ മാത്യു, വിപിൻ കെ. വേണുഗോപാൽ എന്നിവർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി. നിഷ എന്നിവർ ഹാജരായി. കോർട്ട് ലെയ്‌സൺ ഓഫീസർമാരായ എം.ആർ. സിന്ധു, എ. പ്രസീത എന്നിവർ കോടതി നടപടികൾ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321058/the-body-of-a-tribal-woman-buried-in-the-inner-forest-of-attappadi-was-found)