---
title: "രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്"
english_title: "Student injured after falling out of KSRTC bus door opens in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321029/student-injured-after-falling-out-of-ksrtc-bus-door-opens-in-thiruvananthapuram"
published_at: "2025-10-17T11:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1dc1b06eca_ksrtc.jpg"
keywords: []
---

# രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

> **Lead Summary:** കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവല്ലം പാച്ചല്ലൂരിലാണ് സംഭവം. കൊല്ലം സ്വദേശി മറിയമാണ് ബസിന് പുറത്തേക്ക് വീണത്.

## Article Content

കെഎസ്ആര്‍ടിസി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവല്ലം പാച്ചല്ലൂരിലാണ് സംഭവം. കൊല്ലം സ്വദേശി മറിയമാണ് ബസിന് പുറത്തേക്ക് വീണത്.

പാപ്പനംകോട് ശ്രീചിത്ര എന്‍ജിനീയറിങ് കോളേജിലേ വിദ്യാര്‍ത്ഥിനിയാണ് മറിയം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ പതിനാലുകാരനെ കാണാതായതായി പരാതി . വിദ്യാധിരാജ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവേദ് പി എസിനെയാണ് കാണാതായത്.

ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നു. സംഭവത്തില്‍ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള സ്റ്റേഷനിലോ 9809000199 എന്ന നമ്പറിലോ അറിയിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321029/student-injured-after-falling-out-of-ksrtc-bus-door-opens-in-thiruvananthapuram)