---
title: "കണ്ണ് തള്ളേണ്ട....; സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപ!"
english_title: "The highest gold price in the state's history."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321004/the-highest-gold-price-in-the-states-history"
published_at: "2025-10-17T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1cab03ada1_gold.jpg"
keywords: []
---

# കണ്ണ് തള്ളേണ്ട....; സ്വർണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപ!

> **Lead Summary:** **തിരുവനന്തപുരം : **ഞെട്ടി ഉപഭോക്താക്കൾ....** **സംസ്ഥാനത്ത് സ്വർണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ . ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

## Article Content

**തിരുവനന്തപുരം : **ഞെട്ടി ഉപഭോക്താക്കൾ....** **സംസ്ഥാനത്ത് സ്വർണ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ . ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 2,840 രൂപയാണ്. ഇതോടെ പവന് 97,360 രൂപയായി. ഗ്രാമിന് 355 രൂപ കൂടി 12170 രൂപയായി. ഈ മാസം 17 ദിവസത്തിൽ ഒരു പവന് കൂടിയത് 10360 രൂപയാണ്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിൽ സ്വർണവിലയുടെ കുതിച്ചുകയറ്റം.

ഇന്നലെ ഒരു പവന് 94,920 രൂപയാായിരുന്നു. ഈ മാസം 8 നാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത് സെപ്റ്റംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ ദിവസവും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321004/the-highest-gold-price-in-the-states-history)