---
title: "ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കുക, അതിശക്ത മഴ ഉറപ്പാണ്, ഇന്ന് അതീവ ജാഗ്രത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "kerala rain alert Yellow alert in seven districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320986/kerala-rain-alert-yellow-alert-in-seven-districts"
published_at: "2025-10-17T07:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1a7f3bf941_ggg.jpg"
keywords: []
---

# ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കുക, അതിശക്ത മഴ ഉറപ്പാണ്, ഇന്ന് അതീവ ജാഗ്രത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലൊ മുന്നറിയിപ്പുണ്ട്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം സജീവമാകുന്നു. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലൊ മുന്നറിയിപ്പുണ്ട്.

ഉച്ചയ്ക്കു ശേഷമുള്ള ഇടിമിന്നലോട് കൂടിയ മഴയാണ് തുലാവർഷത്തിന്റെ പ്രത്യേകത. മലയോര മേഖലകളിൽ ഇടിമിന്നലും കാറ്റോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കന്യകുമാരി തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

**അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം**

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.

**ഓറഞ്ച് അലർട്ട്**

5 ദിവസം രക്ഷയുണ്ടാകില്ല! തുലാവർഷം അതിശക്തം, 24 മണിക്കൂറിൽ 204 എംഎം മഴ പെയ്തിറങ്ങാൻ സാധ്യത; 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ

തുലാവർഷം ഇക്കുറി തകർക്കും! തുടക്കം തന്നെ ചക്രവാതചുഴി, ഒപ്പം അറബികടലിൽ ന്യൂനമർദ്ദവും രൂപപ്പെടുന്നു; ഞായറാഴ്ച ശക്തിപ്രാപിച്ചേക്കും

17/10/2025: എറണാകുളം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

**മഞ്ഞ അലർട്ട്**

17/10/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ

18/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

19/10/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസറഗോഡ്

20/10/2025: വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

**ഇടിമിന്നൽ ജാഗ്രതാ നിർദേശം**

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

**മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം**

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 20/10/2025 വരെയുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320986/kerala-rain-alert-yellow-alert-in-seven-districts)