---
title: "ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു"
english_title: "Gujarat cabinet resigns en masse all ministers except the Chief Minister resign"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320937/gujarat-cabinet-resigns-en-masse-all-ministers-except-the-chief-minister-resign"
published_at: "2025-10-16T17:05:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0d896425f6_[p.jpg"
keywords: []
---

# ഗുജറാത്ത് മന്ത്രിസഭയിൽ കൂട്ടരാജി; മുഖ്യമന്ത്രി ഒഴികെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു

> **Lead Summary:** **അഹമ്മദാബാദ്: [ ** ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രിയൊഴികെ മറ്റ് മന്ത്രിമാരാണ് രാജിവെച്ചത്. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് ​പുതിയ മന്ത്രിസഭ അധികാരമേൽക്കും. പുതിയ കാബിനറ്റിൽ 10 മന്ത്രിമാർ ഉണ്ടാകുമെന്ന സൂചന ബി.ജെ.പി നൽകി.

## Article Content

**അഹമ്മദാബാദ്: [ ** ഗുജറാത്തിലെ 16 മന്ത്രിമാരും രാജിവെച്ചു. മുഖ്യമന്ത്രിയൊഴികെ മറ്റ് മന്ത്രിമാരാണ് രാജിവെച്ചത്. ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി തുടരും. നാളെ 12.39ന് ​പുതിയ മന്ത്രിസഭ അധികാരമേൽക്കും. പുതിയ കാബിനറ്റിൽ 10 മന്ത്രിമാർ ഉണ്ടാകുമെന്ന സൂചന ബി.ജെ.പി നൽകി.

പഴയ മന്ത്രിസഭയിലെ റിഷികേശ് പട്ടേൽ, മുകേഷ് പട്ടേൽ, ഭൂപേന്ദ്രസിൻഹ ചുഡാസാമ എന്നിവർസ്ഥാനം നിലനിർത്തുമെന്ന് റിപ്പോർട്ട്. കാനുഭായി ദേശായി, രാഘവ്ജി പട്ടേൽ, കുൻവാരിജി ബാവലിയ, മുരുഭായ് ബേന എന്നിവർക്കാണ് സ്ഥാനം നഷ്ടമായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിന് സാക്ഷികളായെത്താൻ നാളെ ഗുജറാത്തിലെത്തും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320937/gujarat-cabinet-resigns-en-masse-all-ministers-except-the-chief-minister-resign)