---
title: "'ആർ എസ് എസിന് എതിരായ യുവാവിന്റെ മരണമൊഴി: നടന്നത് കൊലപാതകം; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും' - വി കെ സനോജ്"
english_title: "Death statement of a young man who opposed RSS What happened was murder Statewide protest will be organized VK Sanoj"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320936/death-statement-of-a-young-man-who-opposed-rss-what-happened-was-murder-statewide-protest-will-be-organized-vk-sanoj"
published_at: "2025-10-16T16:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0d6efe788d_jj78.jpg"
keywords: []
---

# 'ആർ എസ് എസിന് എതിരായ യുവാവിന്റെ മരണമൊഴി: നടന്നത് കൊലപാതകം; സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും' - വി കെ സനോജ്

> **Lead Summary:** **തിരുവനന്തപുരം: [ **അനന്തു അജിയുടെത് ആത്മഹത്യയല്ല ആർ എസ് എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ. ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആർ എസ് എസ് സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും.

## Article Content

**തിരുവനന്തപുരം: [ **അനന്തു അജിയുടെത് ആത്മഹത്യയല്ല ആർ എസ് എസ് നടത്തിയ കൊലപാതകമെന്ന് ഡിവൈഎഫ്ഐ. ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആർ എസ് എസ് സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ല. സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും.

ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്നും വി കെ സനോജ് വ്യക്തമാക്കി. അനന്തുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക ജാഗ്രത സദസുകൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

സംഭവത്തില്‍ ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇന്സ്റ്റഗ്രാമിൽ പോസ്റ്റിട്ടായിരുന്നു ആത്മഹത്യ. പിന്നാലെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആർഎസ്എസിനെയോ നേതാക്കളെയോ കേസിൽ പ്രതിചേർത്തിട്ടില്ല.

ആർഎസ്എസ് ശാഖയിൽ ലൈംഗിക ചൂഷണം നേരിട്ടെന്ന് ആരോപിക്കുന്ന അനന്തുവിന്‍റെ വിഡിയോ പുറത്ത് വന്നിരുന്നു. മരണമൊഴിയെന്ന പേരിൽ ഇൻസ്റ്റഗ്രാമിലാണ് അനന്തുവിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. വീടിന് അടുത്തുള്ള നീധീഷ് മുരളീധരനാണ് ലൈംഗീകമായി ചൂഷണം ചെയ്തതെന്നാണ് അനന്തുവിന്‍റെ വെളിപ്പെടുത്തൽ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320936/death-statement-of-a-young-man-who-opposed-rss-what-happened-was-murder-statewide-protest-will-be-organized-vk-sanoj)