---
title: "ബിരിയാണിക്കൊപ്പം വിളമ്പിയ സാലഡ് തീർന്നു; കാറ്ററിങ് ജോലിക്കാരനു മർദ്ദനമെന്ന് പരാതി, കേസെടുത്ത് പൊലീസ്"
english_title: "Salad served with biryani runs out catering worker allegedly assaulted police register case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320918/salad-served-with-biryani-runs-out-catering-worker-allegedly-assaulted-police-register-case"
published_at: "2025-10-16T15:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0c3da90d6a_WhatsApp_Image_2025-10-15_at_7.17.59_AM.jpeg"
keywords: []
---

# ബിരിയാണിക്കൊപ്പം വിളമ്പിയ സാലഡ് തീർന്നു; കാറ്ററിങ് ജോലിക്കാരനു മർദ്ദനമെന്ന് പരാതി, കേസെടുത്ത് പൊലീസ്

> **Lead Summary:** **കാസർഗോഡ് : [** ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനെയാണ് മർദിച്ചത്.

## Article Content

**കാസർഗോഡ് : [** ബിരിയാണിക്കൊപ്പം നൽകുന്ന സാലഡ് തീർന്നതിനെത്തുടർന്ന് കാറ്ററിങ് ജോലിക്കാരനെ മർദിച്ചതായി പരാതി. എടനാട് സീതാംഗോളിയിലെ ഒരു കല്യാണ ഓഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ഭക്ഷണം വിളമ്പാൻ വന്ന ഇംത്യാസിനെയാണ് മർദിച്ചത്.

സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തു. കല്യാണത്തിന് കൊണ്ടുവന്ന സാലഡ് തീർന്നതിലുള്ള വിരോധത്തിൽ ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. തടയാൻ ചെന്ന കാറ്ററിങ് സ്ഥാപന ഉടമയെയും മർദിച്ചു. അബ്ബാസ്, മഷൂദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഉടമയാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320918/salad-served-with-biryani-runs-out-catering-worker-allegedly-assaulted-police-register-case)