---
title: "ഹിജാബ് വിവാദം: 'സ്കൂൾ മാനേജ്മെന്റും പിടിഎയും രാഷ്ട്രീയം കളിച്ചു; ഭരണഘടന മാനിച്ചില്ലെങ്കിൽ നടപടി'-മന്ത്രി വി. ശിവൻകുട്ടി"
english_title: "Hijab controversy: 'School management and PTA played politics; action will be taken if the constitution is not respected' - Minister V. Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320886/hijab-controversy-school-management-and-pta-played-politics-action-will-be-taken-if-the-constitution-is-not-respected-minister-v-sivankutty"
published_at: "2025-10-16T13:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0a7b4710ed_ftgdx.jpg"
keywords: []
---

# ഹിജാബ് വിവാദം: 'സ്കൂൾ മാനേജ്മെന്റും പിടിഎയും രാഷ്ട്രീയം കളിച്ചു; ഭരണഘടന മാനിച്ചില്ലെങ്കിൽ നടപടി'-മന്ത്രി വി. ശിവൻകുട്ടി

> **Lead Summary:** തിരുവനന്തപുരം:**[ ** ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎയും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതികരിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും, സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണം. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം:**[ ** ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റും പിടിഎയും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതികരിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും ആക്ഷേപിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്നും, സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഭരണഘടനയും കോടതി വിധിയും മാനിച്ച് മുന്നോട്ട് പോകണം. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. സ്കൂളിന്റെ പിടിഎ തിരഞ്ഞെടുപ്പ് അശാസ്ത്രീയമാണെന്നും, മാനേജ്മെന്റിന്റെ താൽപര്യം സംരക്ഷിക്കുന്ന രീതിയിലാണ് പിടിഎ തിരഞ്ഞെടുപ്പെന്നും റിപ്പോർട്ടിൽ കണ്ടെത്തി. കുട്ടിയെ ക്ലാസിൽ കയറ്റാതെ പുറത്തു നിർത്തിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ വ്യക്തമായ ലംഘനം നടന്നതായും ഉപഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ശിരോവസ്ത്രം ധരിച്ചെത്തുന്നവരെ സ്കൂളിൽ പ്രവേശിപ്പിക്കാറില്ലെന്ന് പിടിഎ പ്രസിഡന്റ് മൊഴി നൽകിയിരുന്നു. എന്നാൽ തലയിലൂടെ ഷാൾ ചുറ്റി (ശിരോവസ്ത്രം) വരാൻ പാടില്ല എന്ന് സ്കൂൾ നിയമത്തിൽ കൃത്യമായി രേഖപ്പെടുത്താത്തതിനെക്കുറിച്ച് വിശദീകരിക്കാൻ സ്കൂൾ മാനേജ്മെന്റിന് കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ മതപരമായ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ നടപടികൾ സ്കൂൾ കൈക്കൊണ്ടത് ഗുരുതരമായ വീഴ്ചയായും ഇതിൽ വിലയിരുത്തുന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ ആണ് വിദ്യാഭ്യാസ മന്ത്രിക്ക് ഈ റിപ്പോർട്ട് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320886/hijab-controversy-school-management-and-pta-played-politics-action-will-be-taken-if-the-constitution-is-not-respected-minister-v-sivankutty)