---
title: "മത്തി പ്രേമികളെ ഇവിടെവരൂ ....;  നല്ല നാടൻ 'മത്തി മുളകിട്ടത്' ഉണ്ടാക്കാം..."
english_title: "Method of making the local 'Sardine with Chilli Sauce'."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320879/method-of-making-the-local-sardine-with-chilli-sauce"
published_at: "2025-10-16T13:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f0a0297ad2b_ft.jpg"
keywords: []
---

# മത്തി പ്രേമികളെ ഇവിടെവരൂ ....;  നല്ല നാടൻ 'മത്തി മുളകിട്ടത്' ഉണ്ടാക്കാം...

> **Lead Summary:** മത്തിക്കറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല . ഏത് വലിയ കൊമ്പൻ മീനുകൾ ഉണ്ടെങ്കിലും മത്തി അതൊരു വികാരമാണ്. പല തരത്തിൽ മത്തി കറി വെയ്ക്കാൻ വേണ്ടി സാധിക്കും. എന്നാൽ ഇന്ന് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കൂ ...

## Article Content

മത്തിക്കറി ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാകില്ല . ഏത് വലിയ കൊമ്പൻ മീനുകൾ ഉണ്ടെങ്കിലും മത്തി അതൊരു വികാരമാണ്. പല തരത്തിൽ മത്തി കറി വെയ്ക്കാൻ വേണ്ടി സാധിക്കും. എന്നാൽ ഇന്ന് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കൂ ...

ചേരുവകൾ:

മത്തി

ചെറിയ ഉള്ളി

തക്കാളി

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക്

പച്ച മാങ്ങാ

മുളകുപൊടി

മഞ്ഞൾപ്പൊടി

ഉപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

ആദ്യം ചെറിയ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും മുളകുപൊടിയും,മഞ്ഞൾപ്പൊടിയും തക്കാളിയും നന്നായി അരച്ചെടുക്കുക. ശേഷം മൺചട്ടിയിൽ പച്ചമാങ്ങായും പച്ചമുളകും ഇട്ട് അതിലേക്ക് ഈ മിശ്രിതം ഒഴിച്ച് കൊടുക്കുക.

ശേഷം നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ മീനും ഉപ്പും കറിവേപ്പിലയും ചേർക്കാം. വെന്തശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ച് തീ ഓഫ് ചെയ്യുക. കുറച്ചു നേരം മൂടി വച്ചതിനു ശേഷം ഉപയോഗിക്കുക .നല്ല നാടൻ മത്തി മുളകിട്ടത് റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320879/method-of-making-the-local-sardine-with-chilli-sauce)