നീലഗിരി മെഗാ ജോബ് ഫെയർ -2022 മാര്‍ച്ച് 25ന് കോളേജ് ക്യാംപസിൽ

നീലഗിരി മെഗാ ജോബ് ഫെയർ -2022  മാര്‍ച്ച് 25ന് കോളേജ് ക്യാംപസിൽ
Advertisement
Mar 16, 2022 01:22 PM | By Vyshnavy Rajan

നീലഗിരി കോളേജ് ഹാപ്പിനസ് ഫെസ്റ്റിവലിനോടനുബന്ധിച്ച് മെഗാ ജോബ് ഫെയർ 25ന് വെള്ളി കോളേജ് ക്യാംപസിൽ സംഘടിപ്പിക്കുന്നു. രാജ്യത്തെ ശ്രദ്ധേയമായ കമ്പനികൾക്ക് പുറമെ, ഗൾഫ് നാടുകളിൽ നിന്നുള്ള മൾട്ടി നാഷണൽ കമ്പനികളും റിക്രൂട്ട്മെന്റിനായി എത്തുന്ന വിപുലമായ ഒരു തൊഴിൽ മേളയാണ് ഒരുങ്ങുന്നത്.

20നും 40നുമിടയിൽ പ്രായമുള്ള ജോലി ആഗ്രഹിക്കുന്ന ആർക്കും മേളയിൽ പങ്കെടുക്കാം. ഹോസ്പിറ്റാലിറ്റി മേഖലയിൽ +2 യോഗ്യത മതിയാകും .

എന്നാൽ മറ്റു കമ്പനികളിൽ അടിസ്ഥാന യോഗ്യത ഡിഗ്രി ആണ്. സെയിൽസ്, അക്കൗണ്ടന്റ്, സൂപ്രവൈസർ, മാനേജർ, ഐ. ടി. അഡ്മിൻ , പ്രോഗ്രാമിംഗ്, ഡവലപർ, നെറ്റ്‌വർക്കിംഗ് , ഐ ടി സപ്പോർട്ട് വർക്ക്, ടീച്ചിങ്, ഫ്രണ്ട് ഓഫീസ്, അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകൾ, ഗ്രൗണ്ട് സ്റ്റാഫ്, ബി.പി.ഒ. തുടങ്ങി വിവിധ തസ്തികകളിൽ തൊഴിൽ അവസരങ്ങൾ ഉണ്ട്. ജോബ് ഓറിയന്ററ്റേഷൻ, ഗ്രൂപ്പ് ഡിസ്കഷൻ, പേർസണൽ ഇൻറ്റർവ്യൂ തുടങ്ങി വിവിധ തലങ്ങളിലായിരിക്കും സെലക്ഷൻ പ്രക്രിയ. പങ്കെടുക്കുന്ന പ്രതിനിധികൾക്ക് അവരുടെ ജോബ് സ്‌കിൽസ് മനസ്സിലാക്കാനും, ഗ്യാപ് തിരിച്ചറിയാനുമുള്ള വിലയിരുത്തലിനും കൗൺസിലിംഗിനും അവസരമൊരുക്കും. ഒപ്പം തുടർ പരിശീലനത്തിനുള്ള മാർഗ നിർദേശങ്ങളും ലഭ്യമാക്കും.

ജോലിയിൽ തെരഞ്ഞെടുക്കപെടുന്നവരുടെ വിശദ വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് മുൻഗണന നൽകുക . 50% സീറ്റുകൾ നീലഗിരി കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവർക്കായിരിക്കും.

വിദേശത്തു നിന്ന് അബീർ മെഡിക്കൽ ഗ്രൂപ്പ് , പെർഫക്സ് ഗ്രൂപ്പ് , വാദി നഹ്‌ല ഗ്രൂപ്പ് , തുടങ്ങിയവയും , മണിപ്പാൽ ഹോസ്പിറ്റൽസ് , മലബാർ ഗോൾഡ് , ഭീമ ഗോൾഡ് , ആൾ സെക് ,ഫൊണിക്സ് ഗ്രൂപ്പ് , ഹിന്ദുജ ഗ്ലോബൽ , ആശിർവാദ് ഗ്രൂപ്പ്, ബിഗ് മാർക്കറ്റ്, എഡ്യൂക്കേഷണൽ ഗ്രൂപ്സ്, കൈസ് തുടങ്ങി നിരവധി കമ്പനികളും സ്ഥാപനങ്ങളും റിക്രൂട്മെന്റിനായി എത്തും . കൂടുതൽ കമ്പനികളുമായി ചർച്ചകൾ നടക്കുന്നുമുണ്ട് . താല്പര്യമുള്ളവർ അവസരം ഉപയോഗപ്പെടുത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി ബന്ധപ്പെടേണ്ട നമ്പര്‍ : +918089788683, +919747757806 , Mail: [email protected]

Nilgiri Mega Job Fair - March 22, 2022 at the College Campus

Next TV

Related Stories
പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ

Apr 26, 2022 01:01 PM

പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ

പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച്...

Read More >>
വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം - വീഡിയോ കാണാം

Apr 19, 2022 09:51 AM

വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം - വീഡിയോ കാണാം

വിഷുവിന്റെ പടക്കവും ഈസ്റ്ററിന്റെ കയ്പുനീരും; സോഷ്യൽ മീഡിയയിൽ വൈറലായി ബോചെയുടെ വിഷു-ഈസ്റ്റർ ആഘോഷം. വീഡിയോ കാണാം...

Read More >>
സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് റോസിന ടി.പി.ക്ക്

Apr 10, 2022 06:03 PM

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് റോസിന ടി.പി.ക്ക്

സദയം ചാരിറ്റബിള്‍ ട്രസ്റ്റ് ബോചെ അവാര്‍ഡ് റോസിന ടി.പി.ക്ക്...

Read More >>
ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

Apr 5, 2022 07:01 PM

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം ശ്രദ്ധേയമായി

ബോചെ അമീന്‍ റെസ്‌ക്യൂ ടീം കണയങ്കോട് കായലില്‍ നടത്തിയ പരിശീലനം...

Read More >>
ബോചെ ഗോള്‍ഡ് ലോണിന്റെ 152 മത് ബ്രാഞ്ച് തവരെകെരെയില്‍

Mar 27, 2022 11:50 PM

ബോചെ ഗോള്‍ഡ് ലോണിന്റെ 152 മത് ബ്രാഞ്ച് തവരെകെരെയില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 152 മത് ബ്രാഞ്ച് തവരെകെരെയില്‍...

Read More >>
ബോചെ ഗോള്‍ഡ് ലോണിന്റെ 150 മത് ബ്രാഞ്ച് ദൊഡ്ഡബല്ലാപ്പൂരില്‍

Mar 27, 2022 04:16 PM

ബോചെ ഗോള്‍ഡ് ലോണിന്റെ 150 മത് ബ്രാഞ്ച് ദൊഡ്ഡബല്ലാപ്പൂരില്‍

ബോചെ ഗോള്‍ഡ് ലോണിന്റെ 150 മത് ബ്രാഞ്ച് ദൊഡ്ഡബല്ലാപ്പൂരില്‍...

Read More >>
Top Stories