---
title: "പ്രവർത്തനം മോഷണമാണോ...? പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ  മാല കവർന്നു;  എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ "
english_title: "An SDPI activist was arrested in Thenkurishi, Palakkad in a jewelry theft case."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320838/an-sdpi-activist-was-arrested-in-thenkurishi-palakkad-in-a-jewelry-theft-case"
published_at: "2025-10-16T11:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f084085aa5a_arrest.jpg"
keywords: []
---

# പ്രവർത്തനം മോഷണമാണോ...? പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ  മാല കവർന്നു;  എസ് ഡി പി ഐ പ്രവർത്തകൻ പിടിയിൽ 

> **Lead Summary:** മാല മോഷണ കേസിൽ പാലക്കാട് തേങ്കുറിശിയിൽ എസ് ഡി പി ഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പൊലീസിന്‍റെ പിടിയിലായത്. തേൻകുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.

## Article Content

മാല മോഷണ കേസിൽ പാലക്കാട് തേങ്കുറിശിയിൽ എസ് ഡി പി ഐ പ്രവർത്തകൻ പിടിയിലായി. കൊടുവായൂർ സ്വദേശി ഷാജഹാൻ ആണ് പൊലീസിന്‍റെ പിടിയിലായത്. തേൻകുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റ്.

ഒരു പവൻ മാലയാണ് ഷാജഹാൻ കവർന്നത്. ഈ മാസം പത്തിനാണ് സംഭവമുണ്ടായത്. പാൽവിൽപ്പനയ്ക്കായി പോകുകയായിരുന്ന വയോധികയുടെ പിന്നിലൂടെ ബൈക്കിലെത്തിയാണ് ഇയാൾ മാല കവർന്നത്.

മാല നഷ്ടമായതോടെ വയോധിക പൊലീസിൽ പരാതി നൽകുകയായിരുന്നു. സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷാജഹാന് പിടിവീണത്. കൊടുവായൂരിലെ എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ഇയാൾ ഏറെക്കാലം. പൊലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320838/an-sdpi-activist-was-arrested-in-thenkurishi-palakkad-in-a-jewelry-theft-case)