---
title: "എടുത്തുചാട്ടം ജീവനെടുത്തു ....; ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി"
english_title: "Husband refused to recharge his mobile phone; wife commits suicide by jumping from the roof of her house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320809/husband-refused-to-recharge-his-mobile-phone-wife-commits-suicide-by-jumping-from-the-roof-of-her-house"
published_at: "2025-10-16T08:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f061ccb30a9_dead.jpg"
keywords: []
---

# എടുത്തുചാട്ടം ജീവനെടുത്തു ....; ഭര്‍ത്താവ് മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നൽകിയില്ല; വീടിന് മുകളില്‍ നിന്ന് ചാടി ഭാര്യ ജീവനൊടുക്കി

> **Lead Summary:** **ബെംഗളൂരു: ** മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

## Article Content

**ബെംഗളൂരു: ** മൊബൈല്‍ ഫോണ്‍ റീചാർജ് ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറാകാത്തതിനെ തുടര്‍ന്നുണ്ടായ തർക്കത്തിന് പിന്നാലെ യുവതി വീടിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. ബെംഗളൂരു കെങ്കേരിയില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി ശിഖാദേവിയാണ് വീടിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ഭര്‍ത്താവ് സന്ദീപ് കുമാര്‍ ഫോണ്‍ റീചാർജ് ചെയ്യാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ശിഖാദേവി ഫോണ്‍ വലിച്ചെറിഞ്ഞശേഷം വീടിൻ്റെ മുകളിൽ പോയി അവിടെ നിന്ന് ചാടുകയായിരുന്നു. ശിഖാദേവിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആറുവര്‍ഷം മുന്‍പായിരുന്നു ശിഖാദേവിയുടെയും ബെംഗളൂരുവില്‍ ജോലിചെയ്യുന്ന സന്ദീപിൻ്റെയും വിവാഹം. രണ്ടുവര്‍ഷം മുന്‍പാണ് ശിഖാദേവിയും രണ്ടുവയസ്സുകാരനായ മകനും ബെംഗളൂരുവില്‍ സന്ദീപിനൊപ്പം താമസമാരംഭിച്ചത്. മരണത്തില്‍ സംശയമില്ലെന്ന് ശിഖാദേവിയുടെ കുടുംബം അറിയിച്ചതായി പൊലീസ് പറഞ്ഞു.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320809/husband-refused-to-recharge-his-mobile-phone-wife-commits-suicide-by-jumping-from-the-roof-of-her-house)