---
title: "സ്കൂൾ  കലോത്സവത്തിനിടെ തെരുവ് നായ ആക്രമണം; ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാലിന് കടിയേറ്റു "
english_title: "A first grade student in Kilimanoor was bitten by a stray dog ​​at school."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320806/a-first-grade-student-in-kilimanoor-was-bitten-by-a-stray-dog-at-school"
published_at: "2025-10-16T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f05a118b3e4_dogattack.jpg"
keywords: []
---

# സ്കൂൾ  കലോത്സവത്തിനിടെ തെരുവ് നായ ആക്രമണം; ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ കാലിന് കടിയേറ്റു 

> **Lead Summary:** **തിരുവനന്തപുരം: **കിളിമാനൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ കലോത്സവത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്.

## Article Content

**തിരുവനന്തപുരം: **കിളിമാനൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ കലോത്സവത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കിളിമാനൂര്‍ മലയാമഠം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് കടിയേറ്റത്.

ഉച്ച ഭക്ഷണ ഇടവേളയില്‍ കുട്ടി സ്‌കൂള്‍ ഗേറ്റിന് സമീപത്തേക്ക് വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന തെരുവ് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും സമീപത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നേരത്ത തന്നെ പരാതി ഉയർന്നിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320806/a-first-grade-student-in-kilimanoor-was-bitten-by-a-stray-dog-at-school)