---
title: "എന്താ രുചി ....;  'സാമ്പാര്‍' ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും, ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ "
english_title: "How to make sambar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320793/how-to-make-sambar"
published_at: "2025-10-15T22:40:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efd5a2c6e40_ft.jpg"
keywords: []
---

# എന്താ രുചി ....;  'സാമ്പാര്‍' ഇഷ്ടമില്ലാത്തവരും കൊതിയോടെ കഴിക്കും, ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ 

> **Lead Summary:** സാമ്പാര്‍ ഈ രീതിയിൽ ഉണ്ടാക്കിനോക്കൂ, ഇഷ്ടമില്ലാത്തവർ കൂടെ ഇഷ്ടപെട്ടുപോകും . നാളെ ദോശ, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാം ...*
*

## Article Content

സാമ്പാര്‍ ഈ രീതിയിൽ ഉണ്ടാക്കിനോക്കൂ, ഇഷ്ടമില്ലാത്തവർ കൂടെ ഇഷ്ടപെട്ടുപോകും . നാളെ ദോശ, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാം ...*
*

*ആവശ്യ സാധനങ്ങൾ:*

*ചെറിയ ഉള്ളി *

*തേങ്ങ ചിരകിയത് *

*സാമ്പാർ പരിപ്പ്*

*തക്കാളി *

*എണ്ണ*

*വാളൻപുളി *

*പച്ചമുളക്*

*കറിവേപ്പില*

*സാമ്പാർ പൊടി*

*കാശ്മീരി മുളക്പൊടി*

*മല്ലിപ്പൊടി *

*മഞ്ഞൾപ്പൊടി*

*കായം*

*ഉപ്പ് *

*മല്ലിയില*

*ഉണ്ടാക്കുന്ന വിധം:*

*ആദ്യം കുതിർത്തുവച്ച സാമ്പാർ പരിപ്പ് കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക . ഒരു ഫ്രൈയിങ് പാനിൽ തേങ്ങ ചിരകിയത് വറക്കുക, ബ്രൗൺ നിറമാകുമ്പോൾ അതിലേക്കു സാമ്പാർ പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒരു മിനിറ്റ് ഇളക്കാം. ഇത് തണുത്തതിന് ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.*

*ഒരു ചുവടുകട്ടിയുള്ള പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഉള്ളിയിട്ട് അത് ട്രാൻസ്പരന്റ് ആകുന്നത് വരെ വഴറ്റുക. തക്കാളി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച പരിപ്പ് ചേർത്ത് കൊടുക്കുക. അതിന് ശേഷം കുതിർത്തു വച്ച പുളി അരിച്ച വെള്ളം ചേര്‍ക്കുക.*

*ഇത് തിളച്ച് വരുമ്പോൾ അരച്ചുവച്ച തേങ്ങാക്കൂട്ട് ചേർക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. കാൽ ടി സ്പൂൺ കായപ്പൊടി വിതറി ഇളക്കാം. വെന്തതിന് ശേഷം ചെറിയ ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് കടുകു പൊട്ടിച്ച് താളിക്കുക. ഒടുവിൽ മല്ലിയില ചെറുതായി അരിഞ്ഞിടാം. ഉള്ളി സാമ്പാർ തയാർ. മൂടിവച്ച് പത്ത് മിനിറ്റിനു ശേഷം ഉപയോഗിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320793/how-to-make-sambar)