30 രൂപയല്ലേ ചോദിച്ചത്? ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി

30 രൂപയല്ലേ ചോദിച്ചത്? ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി

 30 രൂപയല്ലേ ചോദിച്ചത്? ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി
2025-10-15T21:46:00 | By Susmitha Surendran

തൃശൂര്‍: ( www.truevisionnews.com)  ചില്ലറ ചോദിച്ച ഓട്ടോ ഡ്രൈവറെ യാത്രക്കാര്‍ കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി. ആക്രമി സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബസ്റ്റാന്‍ഡ് പാര്‍ക്കിലെ ഓട്ടോ ഡ്രൈവര്‍ കോട്ടപ്പടി പിള്ളക്കാട് സ്വദേശി കൈതക്കാട്ട് മധുസൂദനനാണ് മര്‍ദ്ദനത്തിനിരയായത്. ഒറ്റപ്പാലം സ്വദേശി ബാബുവിനെയാണ് ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ബാബുവും സുഹൃത്തും ചേര്‍ന്ന് ഓട്ടോ വാടകയ്ക്ക് വിളിക്കുന്നത്.

ഓട്ടോ കൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരിലൊരാൾ സഞ്ചിയില്‍നിന്ന് കത്തി  വീശുകയായിരുന്നുവെന്ന് മധുസൂദനന്‍ പറഞ്ഞു. തടയാന്‍ ശ്രമിച്ചതോടെ കൈവിരലുകള്‍ മുറിഞ്ഞു. മുഖത്തും ചെവിയിലും പരിക്കുണ്ട്. ആക്രമണത്തിനിടെ മധുസൂദനന്‍ വിവരം പാര്‍ക്കിലുള്ള മറ്റു ഡ്രൈവര്‍മാരെ ഫോണില്‍ വിളിച്ചറിയിച്ചു. ഓട്ടോ ഡ്രൈവര്‍മാരെത്തി ബാബുവിനെ പിടികൂടി പൊലീസിന് കൈമാറി. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു.

ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ബിഎംഎസ് ഗുരുവായൂര്‍ യൂണിറ്റ് സെക്രട്ടറിയാണ് മധുസൂദനന്‍. സംഭവത്തില്‍ ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം ഗുരുവായൂര്‍ യൂണിറ്റ് പ്രതിഷേധം രേഖപ്പെടുത്തി. അക്രമി സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlight: Passengers allegedly stabbed and injured an auto driver who asked for change.

Next TV

Related Stories
നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

Jul 24, 2026 03:04 PM

നെറ്റ്‌വർക്ക് സീറോ ആണോ? പേടിക്കണ്ട, ഇനി ബാങ്ക് ബാലൻസ് തീരുന്നതുവരെ 'ടാപ്പ്' ചെയ്ത് കാശടക്കാം

ഇന്റർനെറ്റ് ഇല്ലാതെയും യുപിഐ പേയ്മെന്റ് സാധിക്കുന്ന ഓഫ്‌ലൈൻ ടാപ്പ് ആൻഡ് പേ ഫീച്ചർ ഇന്ത്യയിൽ വരുന്നു. NFC സാങ്കേതികവിദ്യ, 2000 രൂപ വരെ പരിധി, മെട്രോ,...

Read More >>
കോഴിക്കോട് പേരാമ്പ്ര ബൈപ്പാസിൽ വാഹനാപകടം; പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

Jul 24, 2026 02:54 PM

കോഴിക്കോട് പേരാമ്പ്ര ബൈപ്പാസിൽ വാഹനാപകടം; പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്

കോഴിക്കോട് പേരാമ്പ്ര ബൈപ്പാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്. ശക്തമായ മഴയിലാണ് അപകടം. പരിക്കേറ്റവരെ കോഴിക്കോട്ടെ...

Read More >>
ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

Jul 24, 2026 02:46 PM

ശ്വാസതടസ്സവും അസ്വസ്ഥതയും...! തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തില്‍ ഗ്യാസ് ലീക്ക് സംശയം; രോഗികളെ മാറ്റുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തിലെ യെല്ലോ സോണില്‍ ഗ്യാസ് ലീക്ക് സംശയം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രോഗികളെ ഗ്രീന്‍...

Read More >>
adimage
കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

Jul 24, 2026 02:37 PM

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കാഞ്ഞിരപ്പള്ളി പാറത്തോടിൽ പാമ്പുകടിയേറ്റ് 62 കാരനായ തൊഴിലാളി മരിച്ചു. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ...

Read More >>
സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

Jul 24, 2026 02:30 PM

സഹപ്രവർത്തകയെ ഭീഷണിപ്പെടുത്തി, വാട്സ്ആപ്പ് ഗ്രൂപ്പിൽ അസഭ്യം: ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ചേർത്തല കോടംതുരുത്ത് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ വാട്സ്ആപ്പ് ഗ്രൂപ്പിലും നേരിട്ടും അസഭ്യം പറഞ്ഞു. മുൻപും സമാന...

Read More >>
 ചിക്കനെ മറക്കേണ്ടി വരുമോ? ഇനി  പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

Jul 24, 2026 02:12 PM

ചിക്കനെ മറക്കേണ്ടി വരുമോ? ഇനി പിടിച്ചാൽ പിടിനിൽക്കില്ല, കിലോയ്ക്ക് 300 രൂപ കടന്ന് കോഴിയിറച്ചി വില!

കേരളത്തിൽ കോഴിത്തീറ്റ വില 500 രൂപ കൂടിയതോടെ കോഴിയിറച്ചി കിലോയ്ക്ക് 300 രൂപയായി. ഫാസ്റ്റ് ഫുഡ് കടകളും പ്രതിസന്ധിയിൽ. ഓണത്തിന് വില 350 കടക്കുമെന്നാണ്...

Read More >>
Top Stories

GCC News

adimage adimage