---
title: "പഞ്ചതാരങ്ങൾ; ഒരു വീട്ടിലെ അഞ്ച് വിദ്യാർത്ഥികൾ സംസ്ഥാന ഗെയിംസ് മത്സരത്തിലേക്ക്"
english_title: "Five Stars; Five students from one family to compete in the State Games"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320766/five-stars-five-students-from-one-family-to-compete-in-the-state-games"
published_at: "2025-10-15T19:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efa4f33d68e_sports.jpg"
keywords: []
---

# പഞ്ചതാരങ്ങൾ; ഒരു വീട്ടിലെ അഞ്ച് വിദ്യാർത്ഥികൾ സംസ്ഥാന ഗെയിംസ് മത്സരത്തിലേക്ക്

> **Lead Summary:** **കോഴിക്കോട് : ** തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിൽ മാറ്റുരയ്ക്കാൻ ഒരു വീട്ടിൽ നിന്ന് വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി അണിനിരക്കും.

## Article Content

**കോഴിക്കോട് : ** തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് മത്സരത്തിൽ മാറ്റുരയ്ക്കാൻ ഒരു വീട്ടിൽ നിന്ന് വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി അണിനിരക്കും.

കക്കട്ട് നരിപ്പറ്റ എറോളിച്ചാൽ വീട്ടിൽ നിന്നാണ് അഞ്ച് സഹോദരങ്ങൾ സംസ്ഥാന തല ഗെയിംസ് മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടത് . പഞ്ച താരങ്ങൾ അക്ഷരാർത്ഥത്തിൻ ഗ്രാമത്തിന് അഭിമാനമായി.

വാണിമേൽ എം.യു.പി. സ്കൂളിലെ വിരമിച്ച അധ്യാപകനായ ഇ.സി. കുഞ്ഞമ്മദ് മാസ്റ്ററിന്റെയും സുലൈഖയുടെയും മക്കളായ അധ്യാപകൻ ഇ.സി. അനീസുദീൻ, ഇ.സി. യാസർ അഹമ്മദ് എന്നിവരുടെ മക്കളാണ് ഈ നേട്ടത്തിന് അർഹരായത്. അനീസുദീൻ–റംല ദമ്പതികളുടെ മക്കളായ ഇ.സി. ഹുനൈൻ വാണിമേൽ എം.യു.പി. സ്കൂൾ വിദ്യാർത്ഥിയാണ്.

ഇ.സി. ഹംദാൻ, ഇ.സി. ഹാദിയ വാണിമേൽ ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിക്കുന്നത്. യാസർ അഹമ്മദ്–മുംതാസ് ദമ്പതികളുടെ മക്കളായ ഹനാൻ (വാണിമേൽ എം.യു.പി. സ്കൂൾ), ഹയ സഹൽ (ക്രസൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ, വാണിമേൽ) എന്നിവരുമാണ് സംസ്ഥാനതല വേദിയിലേക്കെത്തിയത്. ഇവർ ടേബിൾ ടെന്നീസ് ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കും. അതോടൊപ്പം ഹയ സഹൽയും ഇ.സി. ഹാദിയയും സംസ്ഥാനതല ഷൂട്ടിംഗ് മത്സരത്തിലും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കുന്നു.

വാണിമേൽ ബ്രദേഴ്സ് അക്കാദമി, കോഴിക്കോട് ടെനറ്റ് അക്കാദമി എന്നിവട ങ്ങളിലായാണ് ഈ പ്രതിഭകൾ പരിശീലനം നേടിയത്. 21 മുതൽ 25 വരെ തിരുവനന്തപുരത്തെ വിവിധ മൈതാനങ്ങളിലായാണ് സംസ്ഥാനതല ഗെയിംസ് മത്സരങ്ങൾ അരങ്ങേറുന്നത്. ഗ്രാമവാസികളും സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ഈ കുടുംബത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320766/five-stars-five-students-from-one-family-to-compete-in-the-state-games)