---
title: "ആർഎസ്എസ് ശാഖയിലെ പീഡനം; യുവാവിൻ്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു"
english_title: "Torture in RSS branch Video footage of youth emerges"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320765/torture-in-rss-branch-video-footage-of-youth-emerges"
published_at: "2025-10-15T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efa54bddeb4_hcfgh.jpg"
keywords: []
---

# ആർഎസ്എസ് ശാഖയിലെ പീഡനം; യുവാവിൻ്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു

> **Lead Summary:** തിരുവനന്തപുരം : **[ **ആർ എസ്എസിനെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ വീഡിയോ പുറത്ത്. ആർ എസ് എസ് ശാഖയിൽ നിന്ന് കുട്ടിക്കാലത്ത് ലൈംഗീക പീഡനം നേരിട്ടെന്ന് അനന്തു അജി. ലൈംഗീകമായി പീഡിപ്പിച്ചത് നിതീഷ് മുരളീധരൻ എന്ന് അനന്തുവിന്റെ മരണമൊഴി. പീഡിപ്പിച്ച വ്യക്തി കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. മൂന്നവയസ് മുതൽ ലൈംഗീക പീഡനം നേരിട്ടു. തിരിച്ചറിയാൻ വൈകി എന്നും അനന്തു അജി.

## Article Content

തിരുവനന്തപുരം : **[ **ആർ എസ്എസിനെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ വീഡിയോ പുറത്ത്. ആർ എസ് എസ് ശാഖയിൽ നിന്ന് കുട്ടിക്കാലത്ത് ലൈംഗീക പീഡനം നേരിട്ടെന്ന് അനന്തു അജി. ലൈംഗീകമായി പീഡിപ്പിച്ചത് നിതീഷ് മുരളീധരൻ എന്ന് അനന്തുവിന്റെ മരണമൊഴി. പീഡിപ്പിച്ച വ്യക്തി കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു. മൂന്നവയസ് മുതൽ ലൈംഗീക പീഡനം നേരിട്ടു. തിരിച്ചറിയാൻ വൈകി എന്നും അനന്തു അജി.

ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയത്. കോട്ടയം വഞ്ചിമല സ്വദേശിയായ 26കാരനാണ് തിരുവനന്തപുരത്തെ ലോഡ്ജില്‍ മരിച്ചത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ആര്‍എസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു.

ഇത് പിന്നീട് പബ്ലിഷ് ആകുകയായിരുന്നു. ശാഖയില്‍വെച്ച് ആര്‍എസ്എസുകാര്‍ പീഡിപ്പിച്ചതായി യുവാവ് ആരോപിച്ചിരുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് പറഞ്ഞിരുന്നു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320765/torture-in-rss-branch-video-footage-of-youth-emerges)