---
title: "ജസീറമോള്‍ ആള് കൊള്ളാലോ...! കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍"
english_title: "Case of attacking bedridden elderly woman and stealing gold Neighbor arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320745/case-of-attacking-bedridden-elderly-woman-and-stealing-gold-neighbor-arrested"
published_at: "2025-10-15T16:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef7bf797e37_FFS.jpg"
keywords: []
---

# ജസീറമോള്‍ ആള് കൊള്ളാലോ...! കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്; അയല്‍വാസി അറസ്റ്റില്‍

> **Lead Summary:** **മലപ്പുറം: ( **[www.truevisionnews.com]** ) **കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ജസീറമോള്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മഞ്ചേരി രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് ഇവര്‍ അതിക്രമിച്ചുകയറി സ്വര്‍ണം കവര്‍ന്നത്.

## Article Content

**മലപ്പുറം: ( **[www.truevisionnews.com]** ) **കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ അയല്‍വാസി അറസ്റ്റില്‍. ജസീറമോള്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മഞ്ചേരി രാമന്‍കുളത്ത് വാടകയ്ക്ക് താമസിക്കുന്ന തോമസ് ബാബു-സൗമിനി ദമ്പതികളുടെ വീട്ടിലാണ് ഇവര്‍ അതിക്രമിച്ചുകയറി സ്വര്‍ണം കവര്‍ന്നത്.

കാഴ്ച്ചശേഷി നഷ്ടപ്പെട്ട സൗമിനിയുടെ കമ്മലാണ് ജസീറമോള്‍ കവര്‍ന്നത്. ഈ സ്വര്‍ണം ഇവര്‍ വില്‍ക്കുകയും ചെയ്തു. മഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്ന് പൊലീസ് സ്വർണം കണ്ടെടുത്തിട്ടുണ്ട്. കവര്‍ച്ചയ്ക്ക് പ്രതിയെ സഹായിച്ച മകള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320745/case-of-attacking-bedridden-elderly-woman-and-stealing-gold-neighbor-arrested)