---
title: "ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി, 15 പേർക്ക് ഗുരുതര പരിക്ക് "
english_title: "The death toll in a basin fire in Jaisalmer has reached 21. 15 people were seriously injured."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320709/the-death-toll-in-a-basin-fire-in-jaisalmer-has-reached-21-15-people-were-seriously-injured"
published_at: "2025-10-15T14:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef5e7e44590_fire.jpg"
keywords: []
---

# ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി, 15 പേർക്ക് ഗുരുതര പരിക്ക് 

> **Lead Summary:** ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ദുരന്തത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

## Article Content

ജയ്സാൽമീറിൽ ബസിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം 21 ആയി. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. ദുരന്തത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

> “രാജസ്ഥാനിലെ ജയ്സാൽമീറിൽ ഉണ്ടായ അപകടത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുഷ്‌കരമായ സമയത്ത് ദുരന്തത്തിനിരയായ ആളുകളോടും അവരുടെ കുടുംബങ്ങളോടും ഒപ്പമുണ്ട്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു”- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് 57 യാത്രക്കാരുമായി ബസ് ജയ്‌സാൽമീറിൽ നിന്ന് പുറപ്പെട്ടത്. ജയ്‌സാൽമീർ-ജോധ്പൂർ ഹൈവേയിലൂടെ സഞ്ചരിക്കുമ്പോൾ ബസിന്‍റെ പിന്നിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർ ഉടൻ തന്നെ റോഡരികിൽ ബസ് നിർത്തി. പക്ഷേ അപ്പോഴേക്കും ബസ് അഗ്നിഗോളമായി മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320709/the-death-toll-in-a-basin-fire-in-jaisalmer-has-reached-21-15-people-were-seriously-injured)