---
title: "ഹിജാബ് വിവാദം: 'സ്കൂൾ തലത്തിൽ സമവായമുണ്ടായെങ്കിൽ നല്ലത്; വർഗീയ ധ്രുവീകരണം അനുവദിക്കില്ല' - മന്ത്രി വി ശിവൻകുട്ടി"
english_title: "Hijab controversy It would be better if there was a consensus at the school level communal polarization will not be allowed Minister V Sivankutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320693/hijab-controversy-it-would-be-better-if-there-was-a-consensus-at-the-school-level-communal-polarization-will-not-be-allowed-minister-v-sivankutty"
published_at: "2025-10-15T13:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ef5176bef48_ffff.jpg"
keywords: []
---

# ഹിജാബ് വിവാദം: 'സ്കൂൾ തലത്തിൽ സമവായമുണ്ടായെങ്കിൽ നല്ലത്; വർഗീയ ധ്രുവീകരണം അനുവദിക്കില്ല' - മന്ത്രി വി ശിവൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം വഷളാക്കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **പള്ളുരുത്തി സെയ്ന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥിനി ശിരോവസ്ത്രം ധരിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം വഷളാക്കാനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സ്‌കൂള്‍ തലത്തില്‍ സമവായം ഉണ്ടായിട്ടുണ്ടെന്ന് അറിഞ്ഞു. അങ്ങനെയാണെങ്കില്‍ അത് നല്ലതാണ്. അതോടെ വിവാദം അവസാനിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

'കുട്ടിയുടെ രക്ഷിതാവ് നിലപാട് മാറ്റിയിട്ടുണ്ട്. ശിരോവസ്ത്രം ഇല്ലാതെ തന്നെ കുട്ടിയെ സ്‌കൂളില്‍ അയക്കാമെന്ന് രക്ഷിതാവ് അറിയിച്ചതായി അറിഞ്ഞു. അതോടെ ആ പ്രശ്‌നം തീര്‍ന്നു. ഒരു കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ എന്തിന്റെ പേരിലായാലും ആര്‍ക്കും അവകാശമില്ല. കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടത്.

അതിന്റെ അടിസ്ഥാനത്തിലാണ് അവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതിന് അവര്‍ മറുപടി നല്‍കണം. പ്രശ്‌നം വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണഘടന പറയുന്നതനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കാന്‍ സ്‌കൂള്‍ തയ്യാറാകണം' മന്ത്രി പറഞ്ഞു.

ശിരോവസ്ത്ര വിവാദത്തില്‍ ഹൈബി ഈഡന്‍ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ ഇടപെട്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പ്രശ്‌നത്തിന് പരിഹാരമുണ്ടായിരുന്നു. പിന്നാലെ, മന്ത്രി വി. ശിവന്‍കുട്ടി സ്‌കൂളിനെതിരേ പ്രസ്താവന നടത്തിയത് വീണ്ടും വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് മന്ത്രി നിലപാട് മയപ്പെടുത്തി വിശദീകരണവുമായി രംഗത്തെത്തിയത്.

ശിരോവസ്ത്രം ധരിച്ചുവെന്നതിന്റെ പേരില്‍ കുട്ടിയെ പുറത്ത് നിര്‍ത്തുവാനുള്ള തീരുമാനം ചട്ട വിരുദ്ധമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നല്‍കിയെന്നും ഈ പശ്ചാത്തലത്തിലാണ് മാനേജ്‌മെന്റിനോട് വിശദീകരണം തേടിയതെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങളുടെ പേരില്‍ വര്‍ഗീയതേരിവ് ഉണ്ടാക്കാന്‍ ചില വിഭാഗങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്ത അവകാശങ്ങളും കോടതിവിധികളും മുന്‍നിര്‍ത്തിയാണ് മുന്നോട്ട് പോകേണ്ടത് എന്നാണ് സര്‍ക്കാരിന്റെ നിലപാട്.

വിദ്യാഭ്യാസ ഡയറക്ടറുടെ കണ്ടെത്തലുകളും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു. ശരിയായ രീതിയിലൊരു പിടിഎ കമ്മിറ്റി ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തിലൊരു പരാതിക്ക് ഇടവരില്ലായിരുന്നു. നടപടികള്‍ പാലിക്കാതെ മാനേജ്‌മെന്റിന്റെ താല്‍പര്യത്തനനുസൃതമായി നില്‍ക്കുന്ന പിടിഎ ആണ് ഇവിടെ രൂപീകരിച്ചുവരുന്നത്. അന്വേഷണത്തോട് നിസ്സഹകരണമാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320693/hijab-controversy-it-would-be-better-if-there-was-a-consensus-at-the-school-level-communal-polarization-will-not-be-allowed-minister-v-sivankutty)