---
title: " ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്; മൂന്ന് കുട്ടികളും നാല് സ്ത്രീകളുമടക്കം 15പേർക്ക് പരിക്ക്"
english_title: "Several injured in bus fire in Rajasthan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320618/several-injured-in-bus-fire-in-rajasthan"
published_at: "2025-10-14T22:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee806f5a5da_fire.jpg"
keywords: []
---

#  ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച്; മൂന്ന് കുട്ടികളും നാല് സ്ത്രീകളുമടക്കം 15പേർക്ക് പരിക്ക്

> **Lead Summary:** രാജസ്ഥാനിൽ ബസിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്. രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികളും നാല് സ്ത്രീകളുമടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

## Article Content

രാജസ്ഥാനിൽ ബസിന് തീപിടിച്ച് നിരവധി പേർക്ക് പരിക്ക്. രാജസ്ഥാനിലെ ജെയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീ പിടിച്ചത്. സംഭവത്തിൽ മൂന്ന് കുട്ടികളും നാല് സ്ത്രീകളുമടക്കം 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

ജെയ്സാൽമീറിൽനിന്ന് 57 യാത്രക്കാരുമായാണ് ബസ് പുറപ്പെട്ടത്. ജയ്‌സാൽമീറിൽ ഏകദേശം 20 കിലോമീറ്റർ ബസ് പിന്നിട്ടപ്പോഴാണ് സംഭവം. യാത്രക്കാരാണ് ബസിന്‍റെ പുറകുവശം തീപടരുന്നത് കണ്ടത്. എന്നാൽ യാത്രക്കാരെല്ലാം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തീ ബസിലേക്ക് പടർന്നു.

തീ പടരുന്നത് കണ്ട പ്രദേശവാസികളും വഴിയാത്രക്കാരും രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് ജില്ലാ ഭരണകൂടം അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ജെയ്‌സാല്‍മീറിലുള്ള ജവഹര്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കേറ്റവരെജോധ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320618/several-injured-in-bus-fire-in-rajasthan)