---
title: "എന്തിനാ കൺഫ്യൂഷൻ? അരിപ്പൊടി  ഇല്ലെങ്കിലും നാളെ  സോഫ്റ്റ് 'പാലപ്പം' ഉണ്ടാക്കാം...  "
english_title: "How to make delicious palappam racipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320607/how-to-make-delicious-palappam-racipe"
published_at: "2025-10-14T21:03:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee6d737dfdc_lappam.jpg"
keywords: []
---

# എന്തിനാ കൺഫ്യൂഷൻ? അരിപ്പൊടി  ഇല്ലെങ്കിലും നാളെ  സോഫ്റ്റ് 'പാലപ്പം' ഉണ്ടാക്കാം...  

> **Lead Summary:** രാവിലെ പാലപ്പം കഴിക്കാൻ കിട്ടിയ എങ്ങനെ ഇരിക്കും? വയറിനും സന്തോഷം നമുക്കും സന്തോഷം.. എന്നാൽ ഇനി അടിപൊളി പാലപ്പം തയ്യാറാക്കാം പത്ത് മിനിറ്റിൽ . നാളെത്തെ ചായ കടി ഏതുതന്നെയാവട്ടെ ..

## Article Content

രാവിലെ പാലപ്പം കഴിക്കാൻ കിട്ടിയ എങ്ങനെ ഇരിക്കും? വയറിനും സന്തോഷം നമുക്കും സന്തോഷം.. എന്നാൽ ഇനി അടിപൊളി പാലപ്പം തയ്യാറാക്കാം പത്ത് മിനിറ്റിൽ . നാളെത്തെ ചായ കടി ഏതുതന്നെയാവട്ടെ ..

* ചേരുവകൾ*

റവ

തേങ്ങ ചിരകിയത്

പഞ്ചസാര

ഉപ്പ്

ഇൻസ്റ്റൻ്റ് യീസ്റ്റ്

ചോറ്

ചെറുചൂടുവെള്ളം

**തയ്യാറാക്കുന്ന വിധം**

***ചെറുചൂടുവെള്ളത്തിൽ ഇൻസ്റ്റൻ്റ് യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് വരെ മാറ്റിവെക്കുക . ഒരു മിക്സിയുടെ ജാറിൽ റവ, ചിരകിയ തേങ്ങ, ചോറ്, പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം.***

***ഇതിലേക്ക് തയ്യാറാക്കിയ യീസ്റ്റ് മിശ്രിതവും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേർക്കാം. ഇത് നന്നായി അരച്ചെടുക്കാം, ശേഷം ഒരു പാത്രത്തിലേയ്ക്കു മാറ്റി 2 മണിക്കൂറെങ്കിലും അടച്ചു സൂക്ഷിക്കാം. പാലപ്പ ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് തയ്യാറാക്കിയ മാവ് ഒഴിക്കാം. ശേഷം അടച്ചു വച്ച് വേവിക്കാം. നല്ല കിടിലൻ പാലപ്പം തയാർ.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320607/how-to-make-delicious-palappam-racipe)