---
title: "സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം; അന്വേഷണം"
english_title: "The body of a newborn baby was found in the washroom of the government medical college."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320557/the-body-of-a-newborn-baby-was-found-in-the-washroom-of-the-government-medical-college"
published_at: "2025-10-14T15:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee1fef94f7b_baby.jpg"
keywords: []
---

# സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം; അന്വേഷണം

> **Lead Summary:** സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം.

## Article Content

സർക്കാർ മെഡിക്കൽ കോളേജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം.

മരിച്ചത് ആൺകുട്ടിയാണ്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. പുറത്ത് വന്ന കുട്ടിയുടെ ദൃശ്യങ്ങളിൽ നിന്ന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320557/the-body-of-a-newborn-baby-was-found-in-the-washroom-of-the-government-medical-college)