‘മകനെതിരായ ഇ.ഡി നോട്ടീസിൽ മുഖ്യമന്ത്രി വൈകാരികമായി പ്രതികരിച്ചിട്ട് കാര്യമില്ല’; ജനത്തിന് മറുപടിയാണ് വേണ്ടതെന്ന് വി.ഡി. സതീശൻ

2025-10-14T15:25:00 | By VIPIN P V

കാസര്‍ഗോഡ് : ( www.truevisionnews.comമുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ (തിങ്കളാഴ്ച) നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇഡി നോട്ടീസ് വിവാദത്തില്‍ വളരെ വൈകാരികമായാണ് സംസാരിച്ചതെന്നും എന്നാല്‍ മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വൈകാരികതയുടെ ഇടയില്‍ മറുപടി പറഞ്ഞില്ല.

പ്രതിപക്ഷം പ്രതികരിച്ചതിലാണ് അദ്ദേഹത്തിന് പ്രശ്‌നം. മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിലേക്ക് നോട്ടീസ് കൊടുത്തു എന്നു പറഞ്ഞപ്പോള്‍ പ്രതിപക്ഷം പ്രതികരിക്കരുത് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. എംഎ ബേബി വരെ പ്രതികരിച്ചു. പിന്നെയാണോ എന്നും സതീശന്‍ ആരാഞ്ഞു.

വിഷയം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും സതീശന്‍ പറഞ്ഞു. ലൈഫ് മിഷന്‍ കേസിലാണോ ലാവ്‌ലിന്‍ കേസിലാണോ ഏത് കേസിലാണ് നോട്ടീസ് അയച്ചതെന്ന് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടത്. കാരണം ഇഡി(എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്)യാണ് സ്ഥിരീകരിച്ചത് ഇങ്ങനൊരു നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന്.

ഇഡി കേന്ദ്ര ഏജന്‍സിയാണ്. അവര്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ മകന് ക്ലിഫ് ഹൗസിന്റെ വിലാസത്തില്‍ നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത് ഇഡിയാണ്. അത് എന്ത് കാര്യത്തിനാണെന്ന് സ്ഥിരീകരിക്കേണ്ടത് മുഖ്യമന്ത്രിയാണ്. വൈകാരികമായല്ല പറയേണ്ടത്. അതല്ല കേരളത്തിന് കേള്‍ക്കാന്‍ താല്‍പര്യം, സതീശന്‍ പറഞ്ഞു.

വാര്‍ത്ത വരുമ്പോള്‍ ഞാന്‍ പ്രതികരിക്കേണ്ടേ?. പ്രതികരിക്കണമല്ലോ. അതിന് അദ്ദേഹം നമ്മളെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഒന്നുംവേണ്ട. അതൊക്കെ എംഎ ബേബിയുടെ അടുത്തുമതി. എന്റെ അടുത്തുവേണ്ട- സതീശന്‍ പറഞ്ഞു. ഇഡി ഒരു നോട്ടീസ് കൊടുത്താല്‍ അതിന് തുടര്‍ നടപടി ക്രമങ്ങളുണ്ട്. എവിടെവെച്ചാണ് അത് നിന്നുപോയത്. ഏത് സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണ് അത് നിന്നുപോയത്. ഏത് അന്തര്‍ധാരയുടെ അടിസ്ഥാനത്തിലാണ് നിന്നുപോയത്. എവിടെവെച്ചാണ് ഈ അന്വേഷണം വേണ്ടാ എന്ന് തീരുമാനിക്കപ്പെട്ടത്, സതീശന്‍ ആരാഞ്ഞു.

ഇനി അതുമായി മുന്നോട്ടുപോകേണ്ട എന്ന് ഇഡിക്ക് മുകളില്‍നിന്ന് നിര്‍ദേശം വന്നു എന്നാണ് താന്‍ അറിഞ്ഞത്. അനൗദ്യോഗികമായി അറിഞ്ഞ കാര്യമാണിത്. ശരിയാണോ എന്ന് അറിയില്ല. അക്കാര്യം വ്യക്തമാക്കേണ്ടത് ഇഡിയാണ്. ആര് ഇടപെട്ടാണ് തുടര്‍നടപടി ഇല്ലാതാക്കിയെന്നതില്‍ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി അത് വ്യക്തമാക്കില്ല എന്ന് നമുക്ക് മനസ്സിലായി. ഇതൊഴിച്ച് എല്ലാത്തിനും അദ്ദേഹം മറുപടി പറഞ്ഞെന്നും സതീശൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ബിജെപിയോ കേന്ദ്രസര്‍ക്കാരോ ശ്രമിക്കുന്നു എന്നാണോ എന്ന ചോദ്യത്തിന്-ഉറപ്പായും എന്നായിരുന്നു വിഡി സതീശന്റെ മറുപടി. പ്രതിപക്ഷത്തിന് അങ്ങനെ ഒരു ആരോപണമുണ്ട്. എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയിലായിട്ട് എത്ര വര്‍ഷമായി. കേസ് എടുക്കുന്ന ദിവസം സിബിഐ വക്കീലിന് പനിവരും. കോടതിയില്‍ ഹാജരാകില്ല. 35 പ്രാവശ്യമോ മറ്റോ ആണ് മാറ്റിവെച്ചത്. വേറെ ഏതെങ്കിലും പാവപ്പെട്ടവനോ മറ്റോ ആണെങ്കിലോ. സിബിഐ കൊടുത്തിരിക്കുന്ന അപ്പീലാണ്. സിബിഐക്ക് യാതൊരു താല്‍പര്യവുമില്ല. അപ്പോള്‍ അക്കാര്യം പ്രതിപക്ഷം പറയേണ്ടേ എന്നും സതീശന്‍ പറഞ്ഞു.

Content Highlight: vd satheesan says people need chief ministers response on ed notice against-son

Next TV

Related Stories
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

Jul 23, 2026 02:42 PM

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ ലോക്ഭവൻ മാർച്ച്; പോലീസുമായി ഏറ്റുമുട്ടൽ, വ്യാപക സംഘർഷം

ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ ലോക്ഭവൻ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി...

Read More >>
'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

Jul 23, 2026 02:28 PM

'മഹാ തട്ടിപ്പിന് നേതൃത്വം നൽകിയ ആളിന്റെ പേര് പറയാൻ പോലും മടിക്കുന്നു, പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല'

NEET ക്രമക്കേടിൽ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് പിണറായി വിജയൻ. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ...

Read More >>
 ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

Jul 23, 2026 01:43 PM

ഒടുവിൽ അനിശ്ചിതത്വത്തിന് വിരാമം; പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും

നീണ്ട അനിശ്ചിതത്വത്തിന് ശേഷം പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഡിഗ്രി പ്രവേശനം പ്രതിസന്ധിയിലായ ഒരു ലക്ഷം...

Read More >>
adimage
പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത്  കോളജ് അധികൃതർ,  എബേലിന് സസ്പെൻഷൻ

Jul 23, 2026 01:39 PM

പഠനം അവസാനിച്ചു...! സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച സംഭവം; ഒടുവിൽ നടപടിയെടുത്ത് കോളജ് അധികൃതർ, എബേലിന് സസ്പെൻഷൻ

സഹപാഠികളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് മൂന്നാം വർഷ വിദ്യാർഥി എബേൽ അഗസ്റ്റിന് സസ്പെൻഷൻ. 15 പേരുടെ...

Read More >>
ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

Jul 23, 2026 01:26 PM

ജനവാസ മേഖലയിലേക്ക് ഇരച്ചെത്തി ....! മറയൂരിൽ സ്കൂൾ ബസ്സിനായി കാത്തുനിന്ന എട്ട് വയസ്സുകാരനെ കാട്ടുപോത്ത് കുത്തി; നാട്ടുകാർ റോഡ് ഉപരോധിച്ചു

ഇടുക്കി മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂൾ വാഹനത്തിനായി കാത്തുനിന്ന കാർത്തിക് എന്ന കുട്ടിയെ കാട്ടുപോത്ത് ആക്രമിച്ചു. കുട്ടിയെ തൊടുപുഴയിലെ...

Read More >>
നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 01:14 PM

നീറ്റ് അട്ടിമറിക്ക് എതിരെ രോഷം അലയടിക്കുന്നു; നാളെ എസ്.എഫ്.ഐ അഖിലേന്ത്യാ വിദ്യാഭ്യാസ ബന്ദ്

NEET അട്ടിമറിയിലും പൊലീസ് ലാത്തിച്ചാർജിലും പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക വിദ്യാഭ്യാസ ബന്ദ്. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി...

Read More >>
Top Stories

adimage adimage