---
title: "  ഉച്ചക്ക് ശേഷം സ്വർണവില താഴേക്ക്;  പവന് കുറഞ്ഞത് 1,200 രൂപ!"
english_title: "Huge drop in gold prices in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320540/huge-drop-in-gold-prices-in-the-state"
published_at: "2025-10-14T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee0e1ea1369_gold.jpg"
keywords: []
---

#   ഉച്ചക്ക് ശേഷം സ്വർണവില താഴേക്ക്;  പവന് കുറഞ്ഞത് 1,200 രൂപ!

> **Lead Summary:** ആശ്വാസം.... സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്.

## Article Content

ആശ്വാസം.... സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്.

ഒരു ഗ്രാം സ്വർണത്തിന്‍റെ വില 11,645 രൂപയായും താഴ്ന്നു. രാവിലെ 11,795 രുപയായിരുന്നു ഗ്രാമിന്‍റെ വില. 150 രൂപയുടെ കുറവാണ് ഉച്ചക്ക് ശേഷം രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോഴാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 2,400 രൂപയുടെയും ഗ്രാമിന് 300 രൂപയുടെയും കുതിപ്പാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഗ്രാമിന് 11,495 രൂപയും പവന് 91,960 രൂപയുമായിരുന്നു വില.

ഒക്ടോബർ മാസത്തെ ഏറ്റവും കൂടിയ വിലയും ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 94,360 രൂപ. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 86,560 ഒക്ടോബർ മൂന്നിനും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320540/huge-drop-in-gold-prices-in-the-state)