---
title: "കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു"
english_title: "Former Kunnamkulam MLA BabuMPilassery passes away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320530/former-kunnamkulam-mla-babumpilassery-passes-away"
published_at: "2025-10-14T13:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ee08d1db2be_babu.jpg"
keywords: []
---

# കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു

> **Lead Summary:** കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

## Article Content

കുന്നംകുളം മുൻ എംഎൽഎ ബാബു എം.പിലാശേരി അന്തരിച്ചു. 67 വയസായിരുന്നു. പാർക്കിൻസൺസ് അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം.

ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. 2006,2011 വർഷം കുന്നംകുളത്തെ ഇടതുപക്ഷ എംഎൽഎ ആയിരുന്നു.

റിട്ട. ഇന്‍കംടാക്സ് ഓഫീസറായ കൊടുമുണ്ട പുല്ലാന രാമന്‍നായരുടേയും കൊരട്ടിക്കര മുള്ളത്ത് അമ്മിണിയമ്മയുടേയും മൂത്തമകനായി ജനിച്ച ബാബു എം. പാലിശ്ശേരി 1980-ല്‍ ഡിവൈഎഫഐ രൂപവത്കരിച്ചപ്പോള്‍ കൊരട്ടിക്കരയില്‍ പ്രഥമ യൂണിറ്റ് പ്രസിഡന്റായി പൊതുപ്രവര്‍ത്തനരംഗത്തേയ്ക്കെത്തി.

1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായി. 84-ല്‍ സിപിഎം അംഗമായ അദ്ദേഹം ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഇന്ദിര. മക്കള്‍: അശ്വതി പാലിശ്ശേരി, അഖില്‍ പാലിശ്ശേരി. സംസ്‌കാരംബുധനാഴ്ച

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320530/former-kunnamkulam-mla-babumpilassery-passes-away)