---
title: "സർപ്രൈസ് ആവട്ടെ ..; കുട്ടികൾക്ക് കൊടുക്കാൻ വൈകീട്ട് 'ചിക്കൻ കട്​ലറ്റ്'  ഉണ്ടാക്കാം..."
english_title: "Let's make delicious chicken cutlets"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320512/lets-make-delicious-chicken-cutlets"
published_at: "2025-10-14T13:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edfdd3015cd_ft.jpg"
keywords: []
---

# സർപ്രൈസ് ആവട്ടെ ..; കുട്ടികൾക്ക് കൊടുക്കാൻ വൈകീട്ട് 'ചിക്കൻ കട്​ലറ്റ്'  ഉണ്ടാക്കാം...

> **Lead Summary:** ചിക്കൻ കട്​ലറ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് . മറ്റ് പല കടികൾ ഉണ്ടെങ്കിലും ചിക്കൻ കട്​ലറ്റ് മാത്രം നോക്കി വാങ്ങുന്നവർ നമ്മുക്കിടയിൽ കാണും.. ഇന്ന് കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ അവർക്ക് കൊടുക്കാനായി രുചികരമായ ചിക്കൻ കട്​ലറ്റ് ഉണ്ടാക്കിയാലോ...

## Article Content

ചിക്കൻ കട്​ലറ്റ് എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് . മറ്റ് പല കടികൾ ഉണ്ടെങ്കിലും ചിക്കൻ കട്​ലറ്റ് മാത്രം നോക്കി വാങ്ങുന്നവർ നമ്മുക്കിടയിൽ കാണും.. ഇന്ന് കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ അവർക്ക് കൊടുക്കാനായി രുചികരമായ ചിക്കൻ കട്​ലറ്റ് ഉണ്ടാക്കിയാലോ...

*

ചേരുവകൾ *

*ചിക്കൻ*

*ഉരുളകിഴങ്ങ് *

*സവാള *

*മുട്ട *

*കറിവേപ്പില *

*എണ്ണ *

*ഉപ്പ് *

*ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് *

*ഇഞ്ചി *

*വെളുത്തുളളി *

*മഞ്ഞൾപ്പൊടി *

*കുരുമുളകുപൊടി *

*അരിഞ്ഞ പച്ചമുളക് *

*ഗരം മസാല*

*ബ്രഡ് പൊടിച്ചത്*

*തയ്യാറാക്കുന്നവിധം*

*ആദ്യം തന്നെ നല്ലവണ്ണം കഴുകി വൃത്തിയാക്കിയ ചിക്കൻ (എല്ലില്ലാത്തത്) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുരുമുളക് പൊടി മഞ്ഞൾപ്പൊടി ഇവ ചേർത്തു നല്ലതു പോലെ യോജിപ്പിച്ച് വേവിച്ച് എടുക്കണം. ഇതു തണുത്തതിനു ശേഷം അരച്ച് മാറ്റി വയ്ക്കാം.*

*പിന്നീട് ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ഇട്ട് വഴറ്റണം. ഇതു ഒന്ന് വാടിയ ശേഷം ചെറുതായി അരിഞ്ഞ പച്ചമുളകും കറി വേപ്പിലയും ഇട്ട് വഴറ്റണം. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഗരംമസാലയും കുരുമുളക് പൊടിയും ഇട്ടു പച്ച മണം പോകുന്നത് വരെ ഇളക്കി കൊടുക്കാം.*

*ഇതിലേക്ക് അരച്ച ചിക്കനും ഉടച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി ഇളക്കി മാറ്റി വയ്ക്കാം. ഒരു ബൗൾ എടുത്തു അതിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് അതിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കണം എന്നിട്ട് കട്​ലറ്റ് മിക്സ് ചെറിയ ഉരുളകൾ ആക്കി ഒന്ന് അമർത്തി മുട്ടയിൽ മുക്കി ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320512/lets-make-delicious-chicken-cutlets)