---
title: "'കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല' -  പി എസ് പ്രശാന്ത്"
english_title: "The Travancore Devaswom Board meeting will be held today as the SIT investigation into the gold theft case is in full swing."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320472/the-travancore-devaswom-board-meeting-will-be-held-today-as-the-sit-investigation-into-the-gold-theft-case-is-in-full-swing"
published_at: "2025-10-14T10:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68edd99d8e51f_psprashanth.jpg"
keywords: []
---

# 'കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല, വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല' -  പി എസ് പ്രശാന്ത്

> **Lead Summary:** ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ കേസിൽ എസ്ഐടി അന്വേഷണം ശക്തമായി നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.

## Article Content

ശബരിമല ശില്‍പ്പപാളിയിലെ സ്വര്‍ണ മോഷണ കേസിൽ എസ്ഐടി അന്വേഷണം ശക്തമായി നടക്കുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന് ചേരും.

യോഗത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ ചർച്ച ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് മാധ്യമങ്ങളോടായി പറഞ്ഞു. ദേവസ്വം അസി.എൻജിനിയർ കെ.സുനിൽ കുമാറിനെതിരെ നടപടി എടുക്കേണ്ട കാര്യം ഇന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി ഉണ്ടാകില്ല. ഹൈക്കോടതി ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ മാത്രമേ പെൻഷൻ തടഞ്ഞു വെക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂ. അതേസമയം കോൺഗ്രസിൻ്റെ കാലത്തുള്ള ഇടപെടലുകളും അന്വേഷിക്കണമെന്നും സ്മാർട്ട് ക്രിയേഷനെക്കുറിച്ചും കൂടുതൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് ക്രിയേഷനെ കുറിച്ച് വന്ന വാർത്തകൾ ശ്രദ്ധിച്ചിരുന്നു. ദുരൂഹതകൾ ഉണ്ടെങ്കിൽ അക്കാര്യത്തിലും വിശദമായ അന്വേഷണം നടക്കണം. 2025 വരെയുള്ള എല്ലാ ഇടപെടലുകളും വിശദമായി തന്നെ അന്വേഷിക്കട്ടെ എന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320472/the-travancore-devaswom-board-meeting-will-be-held-today-as-the-sit-investigation-into-the-gold-theft-case-is-in-full-swing)