കണ്ണൂർ: ( www.truevisionnews.com) കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി 10.30ഓടെ കല്ലേറുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചായിരുന്നു കല്ലേറുണ്ടായിട്ടുള്ളതെന്ന് ആർ പി എഫ് വ്യക്തമാക്കി. സംഭവത്തിൽ S7 കോച്ചിലെ യാത്രക്കാരന് കല്ലേറിൽ മുഖത്ത് പരുക്കേറ്റു.
തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.
Content Highlight: Stones thrown at train in Kannur; passenger suffers facial injuries



































